മോഷണക്കേസില്‍ പോലീസിന് വീട് കണിച്ചുകൊടുത്തതിന് അക്രമിച്ചു
Sep 10, 2012, 13:11 IST
കാസര്‍കോട്: മോഷണക്കേസില്‍ പോലീസ് അന്വേഷിക്കുന്ന ആളിന്റെ വീട് കാണിച്ചുകൊടുത്തതിന് ഓട്ടോ ഡ്രൈവറെ മറ്റൊരു ഡ്രൈവര്‍ അക്രമിച്ചു പരിക്കേല്പിച്ചു. കുമ്പള ആരിക്കാടി ആര്.കെ. നഗറിലെ മുഹമ്മദിന്റെ മകന് അബ്ദുല്‍ അസീസിനെയാണ് (20) അടിച്ചുപരിക്കേല്‍പിച്ചത്.
കുമ്പള ആരിക്കാടിയിലെ ഒരുവീട്ടില്‍ കഴിഞ്ഞദിവസം മോഷണം നടന്നിരുന്നു. ഈ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കുമ്പള സി.ഐ. ടി.പി. രഞ്ജിത്ത് ആവശ്യപ്പെട്ടതുപ്രകാരം അബ്ദുല്‍ അസീസ് ഡ്രൈവറായ സിദ്ദിഖിന്റെ വീട് കാട്ടിക്കൊടുത്തിരുന്നു.
ഈ വൈരാഗ്യത്തെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് ആരിക്കാടി ജംഗ്ഷനില്‍വെച്ച് അബ്ദുല്‍ അസീസിനെ വഴിയില്‍തടഞ്ഞ് സിദ്ദിഖ് സോഡാകുപ്പി, വടി തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ച് പരിക്കേല്പിക്കുകയായിരുന്നു. പരിക്കേറ്റ അബ്ദുല്‍ അസീസിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kasaragod, Attack, Kumbala, Arikady, Police, House, Kerala, Theft, Accuse