ഓട്ടോയില്‍ കടത്തിയ 160 കുപ്പി വിദേശമദ്യവുമായി ഡ്രൈവര്‍ അറസ്റ്റില്‍
Jul 19, 2013, 10:01 IST
കാസര്‍കോട്: ഓട്ടോറിക്ഷയില്‍ കടത്തിയ 160 കുപ്പി വിദേശമദ്യവുമായി ഡ്രൈവറെ എകൈ്സസ് അധികൃതര്‍ അറസ്റ്റുചെയ്തു. പനയാല്‍ കൂട്ടപ്പുന്നയിലെ പുതിയകണ്ടത്തില്‍ കിട്ടന് എന്ന കെ. കൃഷ്ണ(44)നെയാണ് അറസ്റ്റുചെയ്തത്. മദ്യംകടത്താനുപയോഗിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു.
മദ്യകുപ്പികള്‍ ചാക്കുകളിലാക്കി കടത്തുകയായിരുന്നു. 175 മില്ലിയുടെ 160 കുപ്പി മദ്യമാണ് പിടികൂടിയത്. കാസര്‍കോട് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ മനോഹരന് പയ്യന്, പ്രിവന്റീവ് ഓഫീസര്‍മാരായ ടി.വി. വിനു, ബി. ഹനീഷ്, ഷിജു, സിവില്‍ എകൈ്സസ് ഉദ്യോഗസ്ഥരായ നിഷാദ് പി. നായര്‍, കെ. ഗോപി എന്നിവരടങ്ങുന്ന സംഘമാണ് മദ്യവേട്ട നടത്തിയത്.
വിദേശമദ്യം പൊയിനാച്ചിയില്‍ സൂക്ഷിച്ച് മയിലാട്ടി, പൊയിനാച്ചി ഭാഗങ്ങളില്‍ വില്പനക്കാര്ക്ക് നേരിട്ടെത്തിക്കുന്ന ഏജന്റാണ് കൃഷ്ണനെന്ന് എകൈ്സസ് അധികൃതര്‍ വെളിപ്പെടുത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യകടത്ത് പിടികൂടിയത്.
Also read:
കശ്മീരില്‍ കര്‍ഫ്യൂ: മൂന്നുദിവസം ഹര്‍ത്താല്‍
Keywords: Liquor, Auto Driver, Police, Arrest, kasaragod, Kerala, Excise, K. Krishnan, Driver arrested with foreign liquors, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.