നിലേശ്വരം: ബിവറേജില്‍ നിന്ന് അളവില്‍ കൂടുതല്‍ മദ്യം വാങ്ങിക്കൊണ്ടുപോകുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് പിറകെ എക്‌സൈസ് ഉദ്യോഗസ്ഥരുണ്ട്. അളവില്‍ കൂടുതല്‍ മദ്യം വാങ്ങി കൊണ്ടു പോയി നാട്ടിന്‍ പുറങ്ങളില്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്നവരെ കണ്ടെത്താനാണ് എക്‌സൈസ് നടപടി തുടങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ അഞ്ച് ലിറ്റര്‍ മദ്യം വാങ്ങി കൊണ്ടുപോവുകയായിരുന്ന നീലേശ്വരം യൂണിവേഴ്‌സിറ്റി കോളജിന് സമീപം ഇടിച്ചൂടിയിലെ കെ.വി. കൃഷ്ണനെ (38) നീലേശ്വരം എക്‌സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍കുമാര്‍, എം. രാജീവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഓട്ടോ ഡ്രൈവര്‍ കൃഷ്ണനെ പിടികൂടിയത്. കെ.എല്‍. 60 ഇ. 5507 നമ്പര്‍ ആപ്പെ ഓട്ടോയില്‍ മദ്യം വാങ്ങിപ്പോകുമ്പോഴാണ് കൃഷ്ണന്‍ അറസ്റ്റിലായത്.
കൃഷ്ണന്‍ ഇത്തരത്തില്‍ കൂടുതല്‍ മദ്യം കൊണ്ടു പോയി പലര്‍ക്കും വില്‍പന നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പല തവണ കൃഷ്ണനെ പിടികൂടാന്‍ എക്‌സൈസ് അധികൃതര്‍ ശ്രമിച്ചിരുന്നുവെങ്കിലും കൃഷ്ണന്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്നും മദ്യം പുറത്തേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു ചെയ്തിരുന്നത്.

കഴിഞ്ഞ ദിവസം എക്‌സൈസ് അധികൃതര്‍ തന്ത്രപൂര്‍വമാണ് കൃഷ്ണനെ പിടികൂടിയത്. ഇത്തരത്തില്‍ സ്ഥിരമായി മദ്യം വാങ്ങിക്കൊണ്ടു പോകുന്ന 20 ഓളം പേര്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്. മലയോര പ്രദേശങ്ങളിലേക്കും വന്‍തോതില്‍ മദ്യം ബിവറേജില്‍ നിന്നും വാങ്ങി കൊണ്ടു പോയി വില്‍പന നടത്തുന്നതായും എക്‌സൈസ് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഒരാള്‍ക്ക് പരമാവധി മൂന്നു ലിറ്റര്‍ മദ്യം കൈവശം വെക്കാനാണ് അനുമതിയുള്ളത്. ഇതില്‍ കൂടുതല്‍ മദ്യം കൊണ്ടു പോകുന്നവരെയാണ് നിരീക്ഷിക്കുന്നത്.
ഒരു ജോലിയും ചെയ്യാതെ പല തവണ ബിവറേജ് മദ്യശാലയ്ക്ക് മുന്നില്‍ ക്യൂ നിന്ന് മദ്യം വാങ്ങി പല സ്ഥലങ്ങളിലും എത്തിച്ച് വില്‍പന നടത്തി പണമുണ്ടാക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. പടുവളം ബിവറേജ് മദ്യശാല തുറക്കാതായതോടെ ഈ പ്രദേശങ്ങളിലേക്കെല്ലാം നിലേശ്വരത്ത് നിന്നും ഇത്തരത്തില്‍ മദ്യം എത്തിച്ച് വില്‍പന നടത്തുന്നുണ്ട്.
Keywords: Seized, Auto Driver, Arrest, Nileshwaram, Liquor, Kasaragod, Kerala, Beverage, Excise Officer, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.