കോളനി നിവാസികളുടെ 8 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; കുണ്ടാപ്പ് കുടിവെള്ള പദ്ധതി എം.എല്‍.എ നാടിന് സമര്‍പിച്ചു
May 9, 2015, 14:30 IST
കുമ്പള: (www.kasargodvartha.com 09/05/2015) കുണ്ടാപ്പ് കുടിവെള്ള പദ്ധതി പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ നാടിന് സമര്‍പിച്ചു. ഇതോടെ എട്ട് വര്‍ഷമായി കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന കുണ്ടാപ്പ് കോളനി നിവാസികള്‍ക്ക് ആശ്വാസത്തിന്റെ തെളിനീരെത്തി.
കുമ്പള പഞ്ചായത്ത് രണ്ട് ബോര്‍വെല്‍ ചെയ്തിട്ടും വെള്ളം കിട്ടാതെ പല പദ്ധതികളും ഉപേക്ഷിക്കുകയായിരുന്നു. ചത്രംപളളം കുടിവെള്ള പദ്ധതിയില്‍ നിന്ന് രണ്ട് വര്‍ഷത്തോളം വെള്ളം വിതരണം ചെയ്‌തെങ്കിലും, ആ പദ്ധതിയും നിലച്ചതോടെ ബുദ്ധിമുട്ട് രൂക്ഷമാവുകയായിരുന്നു. കൂലിപ്പണി മാത്രം ചെയ്ത് കുടുംബം പുലര്‍ത്തുന്ന നിവാസികള്‍ക്ക് ദിവസം 200 രൂപ നല്‍കി വെള്ളം വാങ്ങി ഉപയോഗിക്കേണ്ടി വന്നിരുന്നു.
കോളനി നിവാസികളുടെ ഈ ദുരിതാവസ്ഥ നേരില്‍ കണ്ട് മുസ്ലിം ലീഗ് കൊടിയമ്മ ശാഖാ കമ്മിറ്റി എം.എല്‍.എക്ക് നിവേദനം നല്‍കുകയായിരുന്നു. നാല് ലക്ഷം രൂപയാണ് ഈ പദ്ധതിക്ക് എം.എല്‍.എ. ഫണ്ട് അനുവദിച്ചത്. വയലിലെ കിണറില്‍ നിന്ന് പൈപ്പ് ലൈന്‍ വഴിയാണ് വെള്ളം ടാങ്കില്‍ എത്തിച്ച് വിതരണം ചെയ്യുക.
കോളനി നിവാസികളും, നാട്ടുകാരും, മുസ്ലിം ലീഗ് കൊടിയമ്മ ശാഖാ കമ്മിറ്റിയും അബ്ദുല്‍ റസാഖ് എം.എല്‍.എയെ അഭിനന്ദിച്ചു.

Keywords : Kasaragod, Kerala, Kumbala, Drinking Water, Inauguration, P.B. Abdul Razak, Natives.