city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കജംപാടി പട്ടികജാതി കോളനിക്കാരുടെ ദീര്‍ഘകാല ആവശ്യം സഫലമായി; 5.10 ലക്ഷം രൂപ ചെലവഴിച്ച് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 02/07/2015) എന്‍മകജെ ഗ്രാമപഞ്ചായത്തിലെ കജംപാടി പട്ടികജാതി കോളനിക്കാരുടെ ദീര്‍ഘകാല ആവിശ്യമായിരുന്നു കോളനിക്ക് സ്വന്തമായി കുടിവെള്ള പദ്ധതി. കോളനി നിവാസികളുടെ ആവിശ്യത്തിനുള്ള അംഗീകാരമായി കോളനിയില്‍ പഞ്ചായത്ത് കുടിവെള്ള പദ്ധതി  പഞ്ചായത്ത് യഥാര്‍ത്ഥ്യമാക്കി.

എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.എസ്.സോമശേഖര കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് എ.എ.ആയിഷ അധ്യക്ഷത വഹിച്ചുസ്റ്റാന്‍ഡിറ്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മ്മാരായ ഐത്തപ്പ കുളാല്‍,ബി.എസ് ഗാംബീര,വാര്‍ഡ്‌മെമ്പര്‍ രാമാനന്ദ എടമലെ, പഞ്ചായത്ത് സെക്രട്ടറി കെ.എം.ശര്‍മ്മ, സാധു കജംപാടി ,ഭാഗ്യലക്ഷമിതുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തത്.

5.10 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി യഥാര്‍ത്ഥ്യമാക്കി. 40 ഓളം കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. നടപ്പുസാമ്പത്തിക വര്‍ഷം, പദ്ധതി കൂടുതല്‍ വിപുലീകരിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
കജംപാടി പട്ടികജാതി കോളനിക്കാരുടെ ദീര്‍ഘകാല ആവശ്യം സഫലമായി; 5.10 ലക്ഷം രൂപ ചെലവഴിച്ച് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Kerala, Drinking water, water, inauguration, Drinking water project inaugurated.

കജംപാടി പട്ടികജാതി കോളനിക്കാരുടെ ദീര്‍ഘകാല ആവശ്യം സഫലമായി; 5.10 ലക്ഷം രൂപ ചെലവഴിച്ച് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia