കുട്ടിയാനം പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം
Apr 23, 2012, 15:04 IST

ബോവിക്കാനം: ബാവിക്കര കുട്ടിയാനം പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷം. പയസ്വിനി പുഴ വറ്റിവരണ്ടതോടെ പുഴയെ മാത്രം ആശ്രയിച്ചുകഴിഞ്ഞിരുന്ന നൂറു കണക്കിന് കുടുംബങ്ങളാണ് ഇപ്പോള്‍ വെള്ളമില്ലാതെ വലയുന്നത്.
മുളിയാര്‍ പഞ്ചായത്തിന്റെ തീരദേശപ്രദേശമായ കുട്ടിയാനം പ്രദേശത്തുകാര്‍ വേനല്‍കാലമായതോടെ തീര്‍ത്തും ദുരിതത്തിലായിരിക്കുകയാണ്.
ജില്ലാ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി പ്രകാരമുള്ള പൈപ്പുലൈന്‍ കുട്ടിയാനം വരെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബാവിക്കര കെ.കെപുറത്ത് പദ്ധതി തീര്‍ന്നതിനാല്‍ പ്രദേശത്തുകാര്‍ക്ക് പിന്നെയും കാത്തിരിക്കേണ്ടിവന്നു.
ഇത്തവണ പൈപ്പ് ലൈന്‍ പണി പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. നുസ്രത്ത് നഗറിലെ ജല സംഭരണിയില്‍ നിന്നാണ് കുട്ടിയാനം പ്രദേശത്തേക്ക് വെള്ളം എത്തിക്കേണ്ടത്. രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Keywords: Drinking water, Kuttiyanam, Kasaragod