കുടിവെള്ളം മുടങ്ങി; വാട്ടര്‍ അതോററ്റി അസി. എഞ്ചിനീയറെ സ്ത്രീകള്‍ തടഞ്ഞുവെച്ചു
Jun 15, 2012, 17:00 IST
കാസര്‍കോട്: 20 ദിവസത്തിലധികമായി കുടിവെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് കൂട്ടമായി വാട്ടര്‍ അതോററ്റിയിലെത്തിയ സ്ത്രീകള്‍ അസി. എഞ്ചിനീയറെ തടഞ്ഞുവെച്ചു. വെള്ളിയാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് വിദ്യാനഗര്‍ വാട്ടര്‍ അതോററ്റി ഓഫീസിലെത്തിയ 40 ഓളം സ്ത്രീകള്‍ അസി. എഞ്ചിനീയര്‍ സി. ജയപ്രകാശിനെ തടഞ്ഞുവെച്ചത്.
കാലവര്‍ഷം ആരംഭിച്ചിട്ടും തളങ്കര ഹൊന്നമൂല 21, 22 വാര്‍ഡുകളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് വാട്ടര്‍ അതോററ്റിയുടെ കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതി. അതേസമയം സ്ഥലം എം.എല്‍.എ താമസിക്കുന്ന നെല്ലിക്കുന്ന് പ്രദേശത്ത് കൃത്യമായി കുടിവെള്ളം എത്തിക്കുന്ന വാട്ടര്‍ അതോററ്റി അധികൃതര്‍ തളങ്കര ഹൊന്നമൂല പ്രദേശങ്ങളിലെ അവഗണിക്കുന്നതായാണ് പാരാതി.
ഈ പ്രദേശത്ത് 20 ഓളം കുടുംബങ്ങള്‍ കുടിവെള്ളമില്ലാത്തതിനാല്‍ വീട് ഒഴിഞ്ഞ് പോയതായും ഉപരോധത്തിനെത്തിയ സ്ത്രീകള്‍ പറയുന്നു. ഈ പ്രദേശത്ത് വെള്ളമെത്തിക്കുന്ന മോട്ടോര്‍ കേടായതിനാലാണ് കുടിവെള്ളം മുടങ്ങിയതെന്നാണ് അധികൃതരുടെ വിശദീകരണം. എത്രയും പെട്ടെന്ന് മോട്ടോര്‍ ശരിയാക്കി വെള്ളമെത്തിക്കുമെന്നാണ് അസി. എഞ്ചിനീയര്‍ പറയുന്നത്. എന്നാല്‍ വെള്ളം എത്തിക്കാമെന്ന് രേഖാ മൂലം ഉറപ്പു നല്‍കണമെന്നാണ് സ്ത്രീകളുടെ ആവശ്യം. വെള്ളക്കരം തങ്ങള്‍ കൃത്യമായി അടയ്ക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ കൃത്യമായി വെള്ളമെത്തിക്കണമെന്നും ഉപരോധത്തിനെത്തിയ സ്ത്രീകള്‍ പറഞ്ഞു.
Keywords: Drinking water Problem, Water authority, Honnamoola, Thalangara, Women, Protest, Kasaragod