അണങ്കൂരിലെ കുടിവെള്ള പ്രശ്‌നം യൂത്ത്‌ലീഗ് പ്രക്ഷോഭത്തിലേക്ക്
Jun 28, 2012, 08:19 IST
അണങ്കൂര്‍: വാട്ടര്‍ അതോറിറ്റി ഓഫീസിന് തൊട്ടടുത്ത് കിടക്കുന്ന അണങ്കൂര്‍ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ട് മാസങ്ങള്‍ കഴിഞ്ഞു. അഭ്യര്‍ത്ഥനകളും നിവേദനങ്ങളും നിരന്തരം നടത്തിയെങ്കിലും വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുമ്പോഴും അണങ്കൂര്‍ ജംഗ്ഷനില്‍ പൈപ്പ് പൊട്ടി മണിക്കൂറുകളോളം വെള്ളം പാഴായി പോകുന്നത് സ്ഥിരം കാഴ്ചയാണ്. ഇതുവരെയും കുറ്റമറ്റ രീതിയില്‍ റിപ്പയറിംഗ് നടത്തുവാനോ പൈപ്പ് മാറ്റി സ്ഥാപിക്കാനോ വാട്ടര്‍ അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ല. ഈ രണ്ട് ആവശ്യങ്ങള്‍ക്കും ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് അണങ്കൂര്‍ മേഖല പ്രസിഡണ്ട് ജലീല്‍ അണങ്കൂര്‍, ജനറല്‍ സെക്രട്ടറി റഷീദ് തുരുത്തി പ്രസ്താവനയില്‍ പറഞ്ഞു.
Keywords: D rinking water, Anangoor, Kasaragod, Youth League, Protest