city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വേനല്‍ ചൂടില്‍ ദാഹമകറ്റാന്‍ 'സ്വദഖ' യുടെ കുടിവെള്ള സംരംഭം

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.04.2016) കത്തിയെരിയുന്ന കൊടുംവേനലില്‍ ഒരിറ്റുതുള്ളി ജലത്തിനു വേണ്ടി ദാഹിക്കുന്നവര്‍ക്ക് പ്രത്യേക വാഹനത്തില്‍ ശുദ്ധജലമെത്തിച്ച് കാഞ്ഞങ്ങാട് കടപ്പുറം ബാവാനഗര്‍ സ്വദഖ ചാരിറ്റബിള്‍ ട്രസ്റ്റ് മാതൃകയാവുന്നു. ശുദ്ധജലക്ഷാമം അതിരൂക്ഷമായ നഗരസഭയുടെ കിഴക്കന്‍ മേഖലകളില്‍ ദിവസവും പതിനഞ്ചായിരം ലിറ്റര്‍ കുടിവെള്ളമാണ് സ്വദഖ വിതരണം ചെയ്യുന്നത്.

ചെമ്മട്ടംവയല്‍, കല്ല്യാണ്‍ റോഡ്, തോയമ്മല്‍, വാഴുന്നോറടി, ചതുരക്കിണര്‍, ഉപ്പലിക്കൈ, മേനിക്കോട്ട്, അരയി കാര്‍ത്തിക തുടങ്ങിയ സ്ഥലങ്ങളില്‍ പുലര്‍ച്ചെ അഞ്ച് മുതല്‍ സന്ധ്യവരെ ഒട്ടേറെ തവണ സ്വദഖയുടെ ശുദ്ധജല വാഹനമെത്തും. ജലക്ഷാമം രൂക്ഷമായ ഇവിടങ്ങളിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസവും പ്രതീക്ഷയുമാണ് സ്വദഖ കുടിവെള്ള പദ്ധതി. ബാവാനഗറിലെ സേവനസന്നദ്ധരായ ഒരുപറ്റം യുവാക്കളാണ് ശുദ്ധജല വിതരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികളും അവരുടെ അവധിക്കാലത്ത് സേവനസന്നദ്ധരായി ശുദ്ധജല വിതരണത്തില്‍ പങ്കാളികളാവുന്നു.

വാഹനങ്ങളിലെത്തിക്കുന്ന ശുദ്ധജലം സ്വരൂപിക്കുന്നതിന് പാത്രങ്ങളില്ലാത്ത ചില വീടുകള്‍ക്ക് ജലസംഭരണിയും പക്ഷി മൃഗാദികള്‍ക്ക് വെള്ളം നല്‍കുന്ന പദ്ധതിയും സ്വദഖ നടപ്പില്‍ വരുത്തിയിട്ടുണ്ട്. നിര്‍ദ്ദന യുവതികള്‍ക്ക് 10 പവന്‍ സ്വര്‍ണ്ണവും വരന്‍മാര്‍ക്ക് ജീവിതോപാതിയായി ഓട്ടോ റിക്ഷയും നല്‍കി ജനശ്രദ്ധ നേടിയ റഹ്മ 2016 മംഗല്യ പദ്ധതി നടപ്പിലാക്കിയും നിര്‍ധന കുടംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയും ഒട്ടേറെ പേര്‍ക്ക് ചികിത്സ സൗകര്യമൊരുക്കിയും പാവപ്പെട്ട കുടംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ വിതരണം ഉറപ്പാക്കിയും ജനശ്രദ്ധ നേടിയ സ്വദഖ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ത്രീകളുടെ നിസ്‌കാര സൗകര്യത്തിനു വേണ്ടി ജില്ലാ ആശുപത്രിക്കു പിറകില്‍ തോയമ്മല്‍ ജുമാമസ്ജിദ് പരിസരത്ത് നിസ്‌കാര പള്ളിയും നിര്‍മ്മിച്ചു വരുന്നുണ്ട്.


ഇതോടൊപ്പം തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, വിദ്യാഭ്യാസ സഹായം, പഠനോപകരണ വിതരണം, പുതു വസ്ത്ര-യൂണിഫോം വിതരണം തുടങ്ങി ഒട്ടേറെ മേഖലകളില്‍ സ്വദഖയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. കെ മൊയ്തീന്‍ കുഞ്ഞി ഹാജി ചെയര്‍മാനും സി എച്ച് അഹമ്മദ് കുഞ്ഞി ഹാജി(ലുലു) കണ്‍വീനറും എ എ അബൂബക്കര്‍ ഹാജി ട്രഷററുമായ കമ്മിറ്റിയാണ് സ്വദഖ ചാരിറ്റബിള്‍ ട്രസ്റ്റിന് നേതൃത്വം നല്‍കിവരുന്നത്.
വേനല്‍ ചൂടില്‍ ദാഹമകറ്റാന്‍ 'സ്വദഖ' യുടെ കുടിവെള്ള സംരംഭം

Keywords:  Drinking water, Muslim-league, kasaragod, Kanhangad, Swadakha charitable trust.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia