city-gold-ad-for-blogger

കുഡ്‌ലു വില്ലേജ് ഓഫീസില്‍ ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി ഒരുക്കി ദുബൈ കെ എം സി സി

മൊഗ്രാല്‍ പുത്തൂര്‍:: (www.kasargodvartha.com 13.02.2017) ദുബൈ കെ.എം.സി.സി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി എരിയാലിലെ കുഡ്‌ലു വില്ലേജ് ഓഫീസില്‍ നിര്‍മിച്ച് നല്‍കിയ ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പി എം മുനീര്‍ ഹാജി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലയിലെ ഏറ്റവും തിരക്കേറിയ വില്ലേജുകളില്‍ ഒന്നാണ് കുഡ്‌ലു ഗ്രൂപ്പ്. ഷിരിബാഗിലു, കുഡ്‌ലു, പുത്തൂര്‍ എന്നീ മൂന്ന് വില്ലേജുകളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തും മധൂര്‍ പഞ്ചായത്തിലെ ഭൂരിപക്ഷ പ്രദേശങ്ങളും ഈ വില്ലേജ് പരിധിയില്‍ ഉള്‍പ്പെടും. വിവിധ ആവശ്യങ്ങള്‍ക്കായി നിരവധിപേരാണ് ഇവിടെ എത്തുന്നത്. വില്ലേജ് ഓഫീസില്‍ വെള്ളത്തിന്റെ സൗകര്യമില്ലാത്തതിനാല്‍ ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരും ഏറെ വിഷമിച്ചിരുന്നു. കെ.എം സി സി പ്രവര്‍ത്തകര്‍ ഇപ്പോള്‍ സമീപത്തെ വീട്ടില്‍ നിന്നും പൈപ്പ് ലൈന്‍ വലിച്ച് വില്ലേജില്‍ ടാങ്ക് സ്ഥാപിച്ചാണ് വെള്ളം എത്തിക്കുന്നത്.

വില്ലേജ് ഓഫീസ് നിര്‍മ്മിക്കാന്‍ നേരത്തെ സ്ഥലം നല്‍കിയ ശങ്കര്‍ നായിക്ക്, അംഗന്‍വാടിക്ക് ഭൂമി നല്‍കിയ ഇഖ്ബാല്‍, കുടിവെള്ള പദ്ധതിക്ക് വെള്ളം നല്‍കുന്ന ഹാഷിം എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍, മുജീബ് കമ്പാര്‍, മഹമ്മൂദ് കുളങ്കര, ബി പി സുബൈര്‍, ജലാല്‍ കുന്നില്‍, നിസാം ചൗക്കി, ഹാരിസ് പീബീസ്, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഗഫൂര്‍ ചേരങ്കൈ, സുലൈമാന്‍ മല്ലം, എ കെ ഷാഫി, എ പി ഹനീഫ്, അഡ്വ പി എ ഫൈസല്‍, മാഹിന്‍ കുന്നില്‍, എസ് വി ഒ പുരുഷോത്തമന്‍, കെ ബി നിസാര്‍, അബു നവാസ്, ശിവദാസന്‍, അഷറഫ് എരിയാല്‍, മന്‍സൂര്‍ അക്കര, റാഫി, മുസ്തഫ, ഷംസു, സത്താര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കുഡ്‌ലു വില്ലേജ് ഓഫീസില്‍ ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി ഒരുക്കി ദുബൈ കെ എം സി സി

Keywords: Kasaragod, Kudlu, Village Office, KMCC, Shihab thangal, Mogral puthur, N.A.Nellikunnu, Inauguration, Pipe Line, Drinking Water, Drinking Water Cooler Donated to Village Office.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia