മദ്യപിച്ച് വാഹനമോടിച്ചയാള്‍ക്ക് 45 ദിവസം തടവ് ശിക്ഷ
Apr 17, 2012, 16:04 IST
ഹൊസ്ദുര്‍ഗ്: മദ്യപിച്ച് വാഹനമോടിച്ചയാള്‍ക്ക് 45 ദിവസം തടവ് ശിക്ഷ. കെ എല്‍ 60 എ 8605 നമ്പര്‍ ഓട്ടോ ഡ്രൈവര്‍ മഡിയനിലെ രാജീവ(34)നെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ്(രണ്ട്) കോടതി മൂന്ന് വകുപ്പുകളിലായി ശിക്ഷിച്ചത്. 2010 ഒക്ടോബര്‍ 25 ന് വൈകുന്നേരം ഉദുമ പള്ളത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് രാജീവന്‍ മദ്യലഹരിയില്‍ ഓടിച്ച് വരികയായിരുന്ന ഓട്ടോ കസ്റഡിയിലെടുക്കുകയും ഡ്രൈവറെ അറസ്റ് ചെയ്യുകയുമായിരുന്നു.
അതിനിടെ മദ്യലഹരിയില്‍ വാഹനമോടിച്ച ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ് ചെയ്തു. ഏച്ചിക്കാനം അയ്യന്തോളിലെ വി രതീഷി(28)യാണ് ഹൊസ്ദുര്‍ഗ് എസ്ഐ വി ഉണ്ണികൃഷ്ണന്‍ അറസ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരം രതീഷ് മദ്യലഹരിയില്‍ ഓടിച്ച് വരികയായിരുന്ന കെ എല്‍ 60/2128 നമ്പര്‍ ഓട്ടോറിക്ഷ അലാമിപ്പള്ളിയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു.
Keywords: Drink Driving, Court punishment, Hosdurg, Kasaragod