city-gold-ad-for-blogger

പത്മശ്രീ ഡോ.ആസാദ് മൂപ്പനും ഡോ. കെ.ടി റബീഉല്ലയും 24ന് കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com 23/12/2015) ജില്ലയിലെ ഏറ്റവും വലിയ വ്യാപാര സമുച്ചയമായ നാലാപ്പാട് യു.കെ മാളിന്റെ ബ്രോഷര്‍ പ്രകാശനത്തിനായി പ്രമുഖ വ്യവസായികള്‍ കാസര്‍കോട് എത്തിച്ചേരുന്നു.

24ന് വൈകിട്ട് 5 മണിക്ക് കാസര്‍കോട് ടൗണ്‍ഹാളില്‍ ഡോ. എന്‍.എ മുഹമ്മദിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, നഗരസഭ ചെയര്‍പേഴ്‌സണ്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍, രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സാക്ഷ്യം വഹിക്കും.

അതിവേഗം നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുന്ന നാലപ്പാട് യു.കെ മാള്‍ അടുത്ത വര്‍ഷം മധ്യത്തോടെ പൂര്‍ത്തിയാകുമെന്നും കാസര്‍കോടിന്റെ വികസനത്തിന് മാള്‍ ഏറെ മുതല്‍ക്കൂട്ടാകുമെന്നും യു.കെ ഗ്രൂപ്പ് ചെയര്‍മാന്‍ യു.കെ യൂസുഫ് അറിയിച്ചു.
പത്മശ്രീ ഡോ.ആസാദ് മൂപ്പനും ഡോ. കെ.ടി റബീഉല്ലയും 24ന് കാസര്‍കോട്ട്

Keywords: Kasaragod, Business-man, Release, Journalists, Trade-union, Development project, Nalapad UK Mall, Brochure release, Trading centre, Political Leaders,  Dr.Azad Mooppan abd Dr. Rabeehullah to visit Kasaragod on 24th.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia