പീഡനക്കേസില്‍ റിമാന്‍ഡിലായ യുവാവ് നിരപരാധിയെന്ന് പോലീസ് സ്‌റ്റേഷനില്‍ പെണ്‍കുട്ടിയും മാതാവും
Dec 8, 2014, 18:10 IST
ബദിയടുക്ക: (www.kasargodvartha.com 08.12.2014) എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കുറ്റംചുമത്തി അറസ്റ്റിലായ യുവാവ് നിരപരാധിയാണെന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയും മാതാവും പോലീസ് സ്‌റ്റേഷനിലെത്തി കുമ്പസാരിച്ചു.
എന്നാല്‍ അറസ്റ്റിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കുകയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ്‌ചെയ്യുകയും ചെയ്തു. ബദിയടുക്ക പോലീസ് ഞായറാഴ്ച അറസ്റ്റുചെയ്ത ഹമീദാണ് (23) നിരപരാധിയെന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയും മാതാവും തിങ്കളാഴ്ച ഉച്ചയോടെ ബദിയടുക്ക പോലീസിലെത്തി വ്യക്തമാക്കിയത്.
എന്നാല്‍ യുവാവ് കേസില്‍ പ്രതിയായതിനെതുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്ത സ്ഥിതിക്ക് തങ്ങള്‍ക്ക് ഇതില്‍ ഒന്നുംചെയ്യാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. ശനിയാഴ്ച രാവിലെയാണ് ബദിയടുക്ക ഒളമല റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ കേസിനാസ്പദമായ നാടകീയമായ സംഭവം അരങ്ങേറിയത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 14 കാരി മാതാവിനോട് പിണങ്ങി ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ കയറി അകത്തുനിന്ന് പൂട്ടുകയായിരുന്നു.
മകള്‍ വല്ല കടുംകൈയും ചെയ്‌തേക്കുമോയെന്ന് ഭയന്ന മാതാവ് നിലവിളിക്കുകയായിരുന്നു. ഇതുകേട്ട് ഓടിയെത്തിയ ഹമീദ് മാതാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ രക്ഷിക്കാനായി ക്വാര്‍ട്ടഴ്‌സിന്റെ ഓടെടുത്ത് താഴെയിറങ്ങി. അകത്തുനിന്നും പൂട്ടിയവാതില്‍ ഹമീദ് തുറക്കുന്നതിനിടെ പെണ്‍കുട്ടി പുറത്തേക്ക് ഓടുകയായിരുന്നു. ഹമീദ് തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പെണ്‍കുട്ടി പറയുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
പോലീസ് ഉടന്‍തന്നെ ഹമീദിനെതിരെ കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കിയതിനെതുടര്‍ന്ന് റിമാന്‍ഡിലാവുകയും ചെയ്തു. അതേസമയം രക്ഷിക്കാന്‍പോയയാള്‍ പീഡനക്കേസില്‍ റിമാന്‍ഡിലായ സംഭവത്തിനെതിരെ ഹമീദിന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്നാണ് പെണ്‍കുട്ടിയും മാതാവും പോലീസ് സ്‌റ്റേഷനിലെത്തി ഹമീദ് നിരപരാധിയാണെന്ന് വ്യക്തമാക്കിയത്. അപ്പോഴേക്കും യുവാവ് റിമാന്‍ഡിലായ സ്ഥിതിക്ക് ഇനി ബാക്കികാര്യങ്ങള്‍ കോടതിയില്‍ പറഞ്ഞാല്‍മതിയെന്ന് ധരിപ്പിച്ച് പോലീസ് ഇവരെ പറഞ്ഞുവിടുകയായിരുന്നു.