'മനുഷ്യന്റെ മനോവികസനത്തിന് നാടകങ്ങള്‍ ഉപകരിക്കും'
Nov 26, 2016, 10:34 IST
കാസര്‍കോട്: (www.kasargodvartha.com 26/11/2016) മനുഷ്യന്റെ മനോവികസനത്തിനും വിജ്ഞാനത്തിനും നാടകങ്ങള്‍ വളരെ ഉപകരിക്കുമെന്ന് കര്‍ണാടക നാടക അക്കാദമി അധ്യക്ഷന്‍ എല്‍.ബി ശേഖരന്‍ പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ്, കര്‍ണാടക നാടക അക്കാദമി ബാംഗ്ലൂര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വിദ്യാനഗര്‍ ചിന്മയ സി.ബി.എ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഗഡിനാട് ബഹുഭാഷ നാടകോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കര്‍ണാടക നാടക അക്കാദമി മെമ്പര്‍ ഉമേശ് എം സാലിയാന്‍, ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു, നോവലിസ്റ്റ് പി.വി.കെ പനയാല്‍, എസ്.ഡി ഭട്ട്, ജയരാമ മഞ്ചത്തായ, എ.എ ആയിഷ പെര്‍ള, ടി.വി ഗംഗാധരന്‍, കെ. ജഗനാഥ ഷെട്ടി, പുഷ്പരാജ് മഞ്ജുനാഥ ആരാധ്യ, ദേവരാജ്, വിമല, അന്നപൂര്‍ണ സാഗര്‍, വരലക്ഷ്മി, ഡോ. രത്‌നാകര മല്ലമൂല പ്രസംഗിച്ചു. നാടകോത്സവം ഞായറാഴ്ച വൈകുന്നേരം സമാപിക്കും.

Keywords: Kasaragod, Kerala, N.A.Nellikunnu, MLA, Drama fest conducted in Chinmaya CBA Auditorium.