കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ഡോ. ശ്രീനിവാസന്‍ ചുമതലയേറ്റു
Feb 24, 2015, 14:13 IST
കാസര്‍കോട്: (www.kasargodvartha.com 24/02/2015) പുതിയ കാസര്‍കോട് ജില്ലാ പോലീസ് ചീഫായി ഡോ. ശ്രീനിവാസന്‍ ചുമതലയേറ്റു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ പാറക്കട്ടയിലെ പോലീസ് ആസ്ഥാനത്താണ് എസ്.പി. ചുമതല ഏറ്റെടുത്തത്. തൃശ്ശൂര്‍ പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറിപോകുന്ന ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് ഡോ. ശ്രീനിവാസന് ചുമതല കൈമാറി. പ്രധാനപെട്ട ഉന്നത ഉദ്യോഗസ്ഥരും എസ്.പി. ഓഫീസിലെ ഉദ്യോഗസ്ഥരും ചുമതലയേറ്റെടുത്ത ചടങ്ങിന് സാക്ഷ്യം വഹിച്ചു. എസ്.പി. തോംസണ്‍ ജോസ് ചൊവ്വാഴ്ച തന്നെ തൃശ്ശൂരിലേക്ക് പോകും.
ചിക്ക് മംഗളൂര്‍ സ്വദേശിയായ ഡോ. ശ്രീനിവാസന്‍ നേരത്തെ തളിപ്പറമ്പില്‍ എ.എസ്.പിയായും കണ്ണൂര്‍ തിരുവനന്തപുരം എന്നിവിടങ്ങളില്‍ എസ്.പിയായും സേവനം അനുഷ്ടിച്ചിരുന്നു. പത്തനംതിട്ട പോലീസ് ചീഫായിരിക്കുമ്പോഴാണ് കാസര്‍കോട്ടേക്ക് നിയമനം ലഭിച്ചത്. എം.ബി.ബി.എസ്. എടുത്ത് ഡോക്ടറായിരികുമ്പോഴാണ് ഐ.പി.എസ്. ലഭിച്ചത്. പോലീസ് സേനയില്‍ കഴിവുറ്റ പോലീസ് മേധാവിയായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

Keywords : Kasaragod, SP, Kerala, Police Chief, Thomson Jose, Dr. Srinivasan, Dr. Srinivasan IPS takes office.