Award Ceremony | ഡോ. എസ് സുഷമ ശങ്കറിന് കന്നഡ പയസ്വിനി പുരസ്‌കാരം സമ്മാനിച്ചു
● നുള്ളിപ്പാടി കന്നഡ ഭവനിൽ നടന്ന ചടങ്ങിൽ ഗ്രന്ഥാലയം സ്ഥാപകൻ ഡോ. വാമൻ റാവു ബേക്കലാണ് പുരസ്‌കാരം സമർപ്പിച്ചത്.
● കെ.വി.കുമാരൻ മാസ്റ്റർ വിവർത്തനത്തെ വിലയിരുത്തി സംസാരിച്ചു.
കാസർകോട്: (KasargodVartha) ബഹുഭാഷാ എഴുത്തുകാരിയും ദ്രാവിഡ ഭാഷാ വിവർത്തക സംഘം അധ്യക്ഷയുമായ ഡോ. എസ് സുഷമാ ശങ്കറിന് കാസർകോട് കന്നഡ ഭവൻ ഗ്രന്ഥാലയം ഏർപ്പെടുത്തിയ കന്നഡ പയസ്വിനി പുരസ്‌കാരം സമ്മാനിച്ചു. നുള്ളിപ്പാടി കന്നഡ ഭവനിൽ നടന്ന ചടങ്ങിൽ ഗ്രന്ഥാലയം സ്ഥാപകൻ ഡോ. വാമൻ റാവു ബേക്കലാണ് പുരസ്‌കാരം സമർപ്പിച്ചത്.
കന്നഡ സാഹിത്യ പരിഷത്ത് കേരള ഗഡിനാട് ഘടകം അധ്യക്ഷൻ ഡോ. ജയപ്രകാശ് നാരായണൻ തൊട്ടത്തോടി, കവി രാധാകൃഷ്ണ കെ ഉളിയത്തടുക്ക, വിവർത്തകൻ കെ വി കുമാരൻ മാസ്റ്റർ, ഡോ. കെ കമലാക്ഷ, പ്രൊഫ. പി.എൻ.മൂഡിത്തായ, കവി രവീന്ദ്രൻ പാടി, വിശാലാക്ഷ പുത്രകള, സന്ധ്യാറാണി ടീച്ചർ, പ്രൊഫ. എ.ശ്രീനാഥ്, പ്രൊഫ. രാകേഷ് വി.എൻ. പങ്കെടുത്തു.
ചടങ്ങോടനുബന്ധിച്ച് മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ പ്രശസ്ത കാവ്യമായ 'പൂതപ്പാട്ട്' ഡോ. സുഷമ ശങ്കർ കന്നഡയിലേക്ക് വിവർത്തനം ചെയ്ത 'ഭൂതദഹാഡു' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. കെ.വി.കുമാരൻ മാസ്റ്റർ വിവർത്തനത്തെ വിലയിരുത്തി സംസാരിച്ചു.
#SushmaShankar #KannadaAward #LiteraryAchievement #Bhoothadhahadu #KannadaLiterature #KasargodNews