ഡോ. രാകേഷിനും ഡോ. വെങ്കട തേജസ്വിക്കും ഐ എം എ ദേശീയ അവാർഡ്
Nov 9, 2021, 20:10 IST
കാസർകോട്: (www.kasargodvartha.com 09.11.2021) ഡോ. രാകേഷിനും ഡോ. വെങ്കട തേജസ്വിക്കും ഇൻഡ്യൻ മെഡികൽ അസോസിയേഷന്റെ (ഐ എം എ) യുവനേതാക്കൾക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. ഡോ. രാകേഷ് ഐ എം എ കാസർകോട് ബ്രാഞ്ച് സെക്രടറിയും ഡോ. വെങ്കട തേജസ്വി ട്രഷററും ആയിരുന്നു.
ഐ എം എയുടെ ഭാരവാഹികൾ എന്ന നിലയിൽ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് ഇരുവരെയും അവാർഡിന് അർഹരാക്കിയത്. ഐ എം എ യുടെ മുൻ പ്രസിഡൻ്റ് കേതൻ ദേശായിയുടെ പേരിൽ (ഐ എം എ ഡോ.ഖേതൻ ദേശായി യുവ ലീഡർ അവാർഡ്) അറിയപ്പെടുന്ന അവാർഡാണിത്.
നവംബർ 14 ന് ഡൽഹി ഐ എം എ ഹെഡ്ക്വാർടേഴ്സിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് കാസർകോട് ബ്രാഞ്ച് പ്രസിഡൻ്റ് ഡോ.നാരായണ നായക്, സെക്രടറി ഡോ. ഖാസിം ടി എന്നിവർ അറിയിച്ചു.
Keywords: Kerela, Kasaragod, News, Doctors, Award, Delhi, Dr. Rakesh and Dr. Venkata Tejaswi wins IMA National Award.
< !- START disable copy paste -->