city-gold-ad-for-blogger

ഖത്തര്‍ ഇബ്രാഹിം ഹാജി ഇനി ഓര്‍മ്മ; ആയിരങ്ങളുടെ പ്രാര്‍ത്ഥനയോടെ മൃതദേഹം ഖബറടക്കി

കളനാട്: (www.kasargodvartha.com 25.04.2018) അന്തരിച്ച എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജിക്ക്  ആയിരങ്ങളുടെ അന്ത്യാഞ്ജലി, ചൊവ്വാഴ്ച രാത്രി 12 മണിയോടെ കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനിൽ ഖബറടക്കി. മൃതദേഹം ഒരു നോക്ക് കാണാനെത്തിയവരുടെ ബാഹുല്യം കാരണം ശരിക്കും കളനാടിനെ വീർപ്പുമുട്ടിച്ചു..

കീഴൂർ മംഗളൂരു ഖാസി ത്വാഖാ അഹമ്മദ് മൗലവി മയ്യത്ത് നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കി. ഖബറടക്കല്‍ ചടങ്ങിന് ശേഷം നടന്ന പ്രാര്‍ത്ഥനയ്ക്ക് കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖത്തീബ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മഅദനി നേതൃത്വം നല്‍കി.

മരണ വിവരമറിഞ്ഞ് സമസ്ത ജില്ലാ സെക്രട്ടറി യു.എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, നേതാക്കളായ എം.എ ഖാസിം മുസ്ല്യാര്‍, സയ്യിദ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര,  ബഷീര്‍ ദാരിമി തളങ്കര, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, താജുദ്ദീന്‍ ദാരിമി പടന്ന, അഡ്വ. ഹനീഫ് ഹുദവി, താജുദ്ദീന്‍ ചെമ്പരിക്ക,  മുസ്ലിം ലീഗ് നേതാക്കളായ ചെര്‍ക്കളം അബ്ദുല്ല, സി ടി അഹ്മദ് അലി, എം.സി ഖമറുദ്ദീന്‍, ടി ഇ അബ്ദുല്ല, എ. അബ്ദുര്‍ റഹ് മാന്‍, കല്ലട്ര മാഹിന്‍ ഹാജി, മൂസ ബി ചെര്‍ക്കള, മുനീര്‍ ഹാജി, സി എൽ റഷീദ് ഹാജി, ഇഖ്ബാൽ കല്ലട്ര, ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുള്‍ഖാദര്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബ്ദുല്ല കുഞ്ഞി കീഴൂര്‍, സ്വാലിഹ് ഹാജി തൊട്ടി, സ്വാലിഹ് മാസ്റ്റർ, സി ടി അബ്ദുൽ ഖാദർ, വൺ ഫോർ അബ്ദുർ റഹ്മാൻ, ബഷീർ വെള്ളിക്കോത്ത്, കോൺഗ്രസ് നേതാക്കളായ സാജിദ് മവ്വൽ, അഷ്‌റഫ് ഇംഗ്ലീഷ്, അൻ വർ മാങ്ങാട്, ഐഎന്‍എല്‍ നേതാക്കളായ കെ.എസ് ഫക്രുദ്ദീന്‍, അസീസ് കടപ്പുറം, മൊയ്തീന്‍ കുഞ്ഞി കളനാട്, എം.എ ലത്തീഫ്, പി.എ മുഹമ്മദ്കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍ തുരുത്തി, കെ.എം.സി.നേതാവ് റഷീദ് ഹാജി കല്ലിങ്കാല്‍, കോൺ ട്രാക്റ്റേർസ് യൂത്ത് വിംഗ് നേതാവ് നിസാർ കല്ലട്ര, ഡോ. കായിഞ്ഞി തുടങ്ങിയവര്‍ വസതിയായ കളനാട് കൊമ്പമ്പാറയിലെ വൈറ്റ് ഹൗസിലെത്തി അനുശോചനം രേഖപ്പെടുത്തി.

ഖത്തര്‍ ഇബ്രാഹിം ഹാജി ഇനി ഓര്‍മ്മ; ആയിരങ്ങളുടെ പ്രാര്‍ത്ഥനയോടെ മൃതദേഹം ഖബറടക്കി

സമസ്ത, എസ് വൈ എസ്, ജമിയ്യത്തുൽ മുഅല്ലിമീൻ, എസ് കെ എസ് എസ് എസ് എഫ്, എസ് എസ് എഫ്, മലബാർ ഇസ്ലാമിക് കോമ്പ്ലക്സ്, സഅദിയ, തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്ലാം തുടങ്ങി വിവിധ സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും മുസ്ലിം ലീഗ്, നേഷനൽ ലീഗ്, കോൺഗ്രസ്, മറ്റ് രാഷ്ട്രീയപാര്‍ട്ടിയുടെയും നേതാക്കളടക്കളും വ്യവസായികളുമടക്കം നൂറുകണക്കിനാളുകളാണ് മയ്യത്ത് നിസ്‌കാരത്തിലും ഖബറടക്കല്‍ ചടങ്ങിനും സംബന്ധിച്ചത്.

Related News:
എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും പ്രമുഖ വ്യവസായിയുമായ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി അന്തരിച്ചു

ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ ഖബറടക്കം രാത്രി 11 മണിയോടെ; കളനാട്ടേക്ക് ജനപ്രവാഹം, നിര്യാണത്തില്‍ നേതാക്കള്‍ അനുശോചിച്ചു

ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ സ്മരണകളോതി പള്ളിയിലെ മരത്തില്‍ കൊത്തിവെച്ച ഖുര്‍ആനിക സൂക്തങ്ങളും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kalanad, Deadbody, Death, Dr. Qatar Ibrahim Haji no more.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia