city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡോ. പ്രഭാ­ക­രന്‍ കമ്മീ­ഷന്‍ ഉദ്യോ­ഗ­സ്ഥ­രും ജനപ്രതി­നി­ധി­ക­ളു­മായി ചര്‍ച്ച നടത്തി

ഡോ. പ്രഭാ­ക­രന്‍ കമ്മീ­ഷന്‍ ഉദ്യോ­ഗ­സ്ഥ­രും ജനപ്രതി­നി­ധി­ക­ളു­മായി ചര്‍ച്ച നടത്തി
കാസര്‍കോട്: വിക­സന രംഗത്ത് പിന്നോക്കം നില്‍ക്കുന്ന കാ­സ­ര്‍­കോട് ജില്ല­യില്‍ പുതിയ വിക­സന പദ്ധ­തി­കള്‍ക്ക് നിര്‍ദ്ദേ­ശ­ങ്ങള്‍ സമര്‍പ്പി­ക്കാന്‍ സര്‍ക്കാര്‍ നിയോ­ഗിച്ച ഡോ.­പി.­പ്ര­ഭാ­ക­രന്‍ കമ്മീ­ഷന്‍ ജില്ല­യിലെ ജന­പ്ര­തി­നി­ധി­കള്‍ വിവിധ വകുപ്പ് ഉദ്യോ­ഗ­സ്ഥര്‍ എന്നി­വ­രു­മായി പ്രത്യേകം ചര്‍ച്ച­കള്‍ നട­ത്തി.

ജില്ല­യിലെ പശ്ചാ­ത്തല സൗക­ര്യ­ങ്ങള്‍ വര്‍ദ്ധി­പ്പി­ക്കു­ന്ന­തി­നുള്ള നിര്‍ദ്ദേ­ശ­ങ്ങള്‍ സംബ­ന്ധിച്ച പൊതു­മ­രാ­മത്ത് വകുപ്പ് റോ­ഡ്‌സ്, കെട്ടിട വിഭാഗം എക്‌സി­ക്യൂ­ട്ടീവ് എഞ്ചി­നീ­യര്‍മാര്‍, കേരള വാട്ടര്‍ അതോ­റി­റ്റി എക്‌സി­ക്യൂ­ട്ടീവ് എഞ്ചി­നീ­യര്‍മാ­രു­മായി ചര്‍ച്ച നട­ത്തി. തുടര്‍ന്ന് വിദ്യാ­ഭ്യാസ വിക­സ­ന­വു­മായി ബന്ധ­പ്പെട്ട വിദ്യാ­ഭ്യാസ ഡെപ്യൂട്ടി ഡയ­റ­ക്ടര്‍, ഡയറ്റ് പ്രിന്‍സി­പ്പാള്‍ എന്നി­വ­രു­മായി ചര്‍ച്ച നട­ത്തി.

മൃഗ­സം­ര­ക്ഷണ വകുപ്പ്, ഡയറി ഡെവ­ല­പ്പ്‌മെന്റ് ഉദ്യോ­ഗ­സ്ഥ­രു­മായും പ്രത്യേകം ചര്‍ച്ച ചെയ്ത പ്രഭാ­ക­രന്‍ തുടര്‍ന്ന് ജില്ലാ മെഡി­ക്കല്‍ ഓഫീ­സര്‍, എന്‍.­ആര്‍.­എ­ച്ച്.എം കോര്‍ഡി­നേ­റ്റ­റു­മായും ചര്‍ച്ച നട­ത്തി. കൃഷി വിക­സ­ന­വു­മായി പ്രിന്‍സി­പ്പല്‍ കൃഷി ഓഫീ­സറുമായും ലീഡ് ജില്ലാ ബാങ്ക് മാനേ­ജ­രു­മായും വിശ­ദ­മായ ചര്‍ച്ച നട­ത്തി. എന്‍ഡോ­സള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കള­ക്ട­റു­മായും അദ്ദേഹം ചര്‍ച്ച ചെയ്തു. എം.­പി, എം.­എല്‍.എ മാര്‍, ജില്ലാ പഞ്ചാ­യത്ത് പ്രസി­ഡ­ണ്ട്, ജില്ലാ പഞ്ചാ­യത്ത് എക്‌സി­ക്യൂ­ട്ടീവ് എഞ്ചി­നീ­യര്‍മാര്‍ എന്നി­വ­രു­മായി പ്രത്യേക ചര്‍ച്ച നട­ത്തി.

പട്ടി­ക­ജാ­തി-പ­ട്ടി­ക­വര്‍ഗ്ഗ­ക്കാര്‍­ക്കുള്ള മു­ന്നേറ്റം വിദ്യാ­ഭ്യാസ പദ്ധതി, ജില്ലാ­പ­ഞ്ചാ­യ­ത്തിന്റെ സീറോ വേസ്റ്റ് പദ്ധ­തി­ക­ളെ­ക്കു­റിച്ചും വിശ­ദ­മായി ചര്‍ച്ച നട­ത്തി. ഉടന്‍ നട­പ്പി­ലാ­ക്കേണ്ട പദ്ധ­തി­കള്‍ അഞ്ചു വര്‍ഷം കൊണ്ട് നട­പ്പി­ലാ­ക്കേണ്ട വിക­സന പദ്ധ­തി­കള്‍, ദീര്‍ഘകാലംകൊണ്ട് നടപ്പിലാ­ക്കേണ്ട പദ്ധ­തി­കള്‍ എന്നീ മൂന്ന്ഘട്ട ­പദ്ധ­തി­കള്‍ക്കാണ് കമ്മീ­ഷന്‍ ഊന്നല്‍ നല്‍കു­ന്ന­ത്.

വിവിധ ജില്ലാ­തല ഓഫീ­സര്‍മാ­രു­മായി നട­ത്തിയ ചര്‍ച്ച­യുടെ അടി­സ്ഥാ­ന­ത്തില്‍ ആവ­ശ്യ­മായ വിവ­ര­ങ്ങള്‍ ഉള്‍പ്പെ­ടുത്തി അന്തിമ കരട് പദ്ധതി സെപ്റ്റം­ബ­ര്‍ ആഞ്ചി­നകം സമര്‍പ്പി­ക്കാന്‍ ജില്ലാ കള­ക്ടര്‍ക്ക് പ്രഭാ­ക­രന്‍ കമ്മീ­ഷന്‍ നിര്‍ദ്ദേശം നല്‍കി. വിവിധ ചര്‍ച്ച­ക­ളില്‍ ജില്ലാ കള­ക്ടര്‍ വി.­എന്‍.­ജി­തേ­ന്ദ്രനും പങ്കെ­ടു­ത്തു.

Keywords: Prabhakaran commission, Discussion, Political leaders, Officers, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia