city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

600 കുടുംബങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റ് എത്തിച്ചു നല്‍കി ഡോ. എന്‍ എ മുഹമ്മദ്

കീഴൂര്‍: (www.kasargodvartha.com 04.04.2020) കൊറോണയുടെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ 600 കുടുംബങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റ് എത്തിച്ചു നല്‍കി ഡോ. എന്‍ എ മുഹമ്മദ് മാതൃകയായി. 1100 രൂപയുടെ ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്.
600 കുടുംബങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റ് എത്തിച്ചു നല്‍കി ഡോ. എന്‍ എ മുഹമ്മദ്
മത്സ്യബന്ധനത്തിനും മറ്റുള്ള ജോലികള്‍ക്കും പോകാന്‍ ഏറെ പ്രയാസപ്പെട്ട് പട്ടിണിലായ കീഴൂര്‍ കുറുംബ ഭഗവതി ക്ഷേത്രത്തിന് കീഴിലുള്ള 400 ഓളം മത്സ്യതൊഴിലാളി കുടുംബത്തിനും, ശ്രീശാസ്ത ക്ഷേത്രത്തിന് പരിസരത്തുള്ള നിര്‍ദ്ധന കുടുംബങ്ങള്‍ക്കുമാണ് എന്‍ എ മുഹമ്മദ് ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തത്.

ക്ഷേത്ര കാരണവര്‍ കാരികാര്‍ണവര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രീകുറുംബ ഭഗവതി ക്ഷേത്ര സെക്രട്ടറി ശശി, റഷീദ് ഹാജി, ശ്രീനിവാസന്‍, ഉദൈപ്പ, സമൂഹ്യ പ്രവര്‍ത്തകന്‍ കെ എസ് സാലി കീഴൂര്‍
ക്ഷേത്ര സ്ഥാനികന്‍മാര്‍, കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.


Keywords:  Kizhur, Kasaragod, News, Kerala, Corona, Family, Food, Distribution,Dr. NA Mohammed distributed food products for poor

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia