city-gold-ad-for-blogger

പ്രഭാതസവാരിക്കിടെ ജനകീയ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

പാലക്കുന്ന്: (www.kasaragodvartha.com 26.02.2020) പ്രഭാതസവാരിക്കിടെ ജനകീയ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കുന്ന് ആറാട്ടുകടവിലെ ഡോ. എന്‍ രാജഗോപാല റാവു (78) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആറാട്ടുകടവിലെ വീട്ടില്‍ നിന്നും പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കാഞ്ഞങ്ങാട്ടുകാരനായ ഡോ. രാജഗോപാല 1975 ലാണ് പാലക്കുന്നില്‍ പത്മ നഴ്‌സിംഗ് ഹോം ആരംഭിച്ചിത്. രോഗനിര്‍ണയത്തിലും ചികിത്സയും സാധാരണക്കാരുടെ വിശ്വാസം ആര്‍ജിച്ചതോടെ ജനകീയ ഡോക്ടര്‍ എന്ന പേരും സമ്പാദിച്ചു. പാവപ്പെട്ടവരുടെ അത്താണിയായിരുന്നു ഡോ. രാജഗോപാല. ഡോക്ടറുടെ ആകസ്മിക മരണം നാട്ടുകാരെ ദു:ഖത്തിലാഴ്ത്തി. സംസ്‌കാരം വ്യാഴാഴ്ച നടക്കും.

പ്രഭാതസവാരിക്കിടെ ജനകീയ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

ഭാര്യ: കുമുദ കെ റാവു. മക്കള്‍: നല്‍കിഷോര്‍ (എഞ്ചിനീയര്‍, ജര്‍മനി), ഡോ. രഞ്ജിത്ത് (മാഞ്ചസ്റ്റര്‍). സഹോദരങ്ങള്‍: രാമചന്ദ്ര റാവു, നാരായണന്‍ റാവു, ശ്രീപാദറാവു, ഡോ. മുരളീധരന്‍, രാജേശ്വരി.

Keywords: Palakunnu, Kerala, news, Death, Doctor, Kasaragod, Dr. N Rajagopala Rao passes away < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia