സാംസ്‌കാരിക നായകന്മാര്‍ക്കെതിരെ കേസെടുത്ത സംഭവം മോദി വിരുദ്ധമെന്ന് പറഞ്ഞ് രാജ്യദ്രോഹ കുറ്റം ചുമത്തുന്നതിന്റെ അവസാനത്തെ ഉദാഹരണം: ഡോ. എം കെ മുനീര്‍
Oct 4, 2019, 21:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.10.2019) ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ ശബ്ദിച്ച സാംസ്‌കാരിക നായകന്മാര്‍ക്കെതിരെ കേസെടുത്ത സംഭവം മോദി വിരുദ്ധമെന്ന് പറഞ്ഞ് രാജ്യദ്രോഹ കുറ്റം ചുമത്തുന്നതിന്റെ അവസാനത്തെ ഉദാഹരണമാണെന്ന് മുസ്‌ലിംലീഗ് നിയമസഭ കക്ഷി നേതാവ് ഡോ. എം കെ മുനീര്‍ പറഞ്ഞു. കാഞ്ഞങ്ങാട് സി.എച്ച് സെന്ററിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സി എച്ച് മുഹമ്മദ് കോയ അനുസ്മരണവും മോദി കാലത്തെ ബഹുസ്വരതയുടെ ഭാവി എന്ന വിഷയത്തിലുള്ള സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള 50 സാംസ്‌കാരിക നായകന്മാര്‍ക്കെതിരെയാണ് അവസാനമായി കേസെടുത്തത്. മോദിക്കെതിരെ ശബ്ദിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കുകയാണ് ഭരണകൂടം ചെയ്യുന്നത്.
മോഡിയെ എതിര്‍ത്താല്‍ അവിടെ ഭരണകൂടം ജാതിയോ മതമോ പദവികളോ ഒന്നും പരിഗണിക്കുന്നില്ല. കേസെടുത്ത സാംസ്‌കാരിക നായകന്മാരില്‍ ഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നിട്ടും ഭരണകൂടം അവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുകയാണ്.
ഇത്തരത്തില്‍ ഉന്നത വ്യക്തികള്‍ക്ക് നേരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്ന രാജ്യത്ത് ആസാമിലുള്ള പൗരത്വം നിഷേധിക്കപ്പെട്ട 19 ലക്ഷം മനുഷ്യരുടെ അവസ്ഥ അതിലും ദയനീയമാണെന്നും ഡോ. മുനീര്‍ ചൂണ്ടിക്കാട്ടി.
മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ അപകടകരമായ രാഷ്ട്രീയമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. അവര്‍ ക്കെതിരെ തിരിയുന്നവരെയെല്ലാം ഇല്ലായ്മ ചെയ്യുന്ന രാഷ്ട്രീയമാണ് രാജ്യത്ത് നടമാടുന്നത്. ഗുജറാത്തില്‍ നേരത്തെ നടപ്പാക്കിയ ഇത്തരത്തിലുള്ള രാഷ്ട്രീയം ഇപ്പോള്‍ ദേശീയതലത്തിലും വ്യാപിപ്പിക്കുകയാണ്.
നാഥുറാം വിനായക് ഗോഡ്സെയെ പ്രകീര്‍ത്തിച്ച പ്രജ്ഞ സിംഗിനെ പോലുള്ളവര്‍ക്ക് ബി ജെ പിയും മോഡിയും വലിയ അംഗീകാരങ്ങള്‍ നല്‍കുന്നു. അവരെ ജയിപ്പിച്ച് എം പിയാക്കുന്നു. മഹാത്മാഗാന്ധിയെ പ്രകീര്‍ത്തിക്കുന്നവരെ ദ്രോഹിക്കുന്ന രാജ്യത്ത് ഗോഡ്സെയെ വാഴ്ത്തുന്നവര്‍ക്ക് മാത്രമാണ് രക്ഷ.
ഇന്ത്യയിലും ഫാസിസ്റ്റുകള്‍ ജനങ്ങളെ ഭയപ്പെടുത്തുകയാണ്. ജര്‍മനിയിലും ഇറ്റലിയിലും ഫാസിസ്റ്റുകള്‍ നടപ്പാക്കിയത രീതിയാണിത്. ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയരണം. ഇതിനെതിരെ ജനങ്ങള്‍ കൂട്ടായി ശബ്ദിക്കണം.
സി.എച്ച് മുഹമ്മദ് കോയയും കെ കരുണാകരനും തോളോട് തോള്‍ ചേര്‍ന്നുണ്ടാക്കിയത് പോലുള്ള ബഹുസ്വരതയാണ് ഈ കാലത്തിനും ആവശ്യം.
കാഞ്ഞങ്ങാട് സി എച്ച് സെന്റര്‍ പ്രവര്‍ത്തനം കാരുണ്യത്തിന്റെ നിധികുംഭമായി മാറട്ടെയെന്നും മുനീര്‍ ആശംസിച്ചു.
ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
സയ്യിദ് അഹമ്മദ് ബാഫഖി തങ്ങള്‍, എം പി ജാഫര്‍, വണ്‍ ഫോര്‍ അബ്ദുര്‍റഹ്മാന്‍, സി എച്ച് അഹമ്മദ്കുഞ്ഞി ഹാജി, എം എം നാസര്‍, എം കെ അബ്ദുര്‍റഹ്മാന്‍, കെ കെ സുബൈര്‍, ഇല്യാസ് ബല്ല, ബഷീര്‍ വെള്ളിക്കോത്ത്്, സി എം ഖാദര്‍ ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, അഡ്വ എന്‍ എ ഖാലിദ്, സി മുഹമ്മദ്കുഞ്ഞി, പി എ റഹ്മാന്‍ ഹാജി, കുഞ്ഞാമദ് പുഞ്ചാവി, സി എച്ച് കുഞ്ഞബ്ദുല്ല ഹാജി എന്നിവര്‍ സംസാരിച്ചു. എ ഹമീദ് ഹാജി സ്വാഗതം പറഞ്ഞു.
Keywords: Kerala, news, kasaragod, Kanhangad, Muslim-league, Assembly council, Leader, Dr. M.K Muneer inaugurated CH Muhammed Koya commemorence