city-gold-ad-for-blogger

ജനങ്ങള്‍ക്ക് ഒപ്പമെന്ന് പറയുന്ന സര്‍ക്കാര്‍ വചനം പരസ്യത്തില്‍ മാത്രമാണെന്ന് ഡോ. എം കെ മുനീര്‍

കാസര്‍കോട്: (www.kasargodvartha.com 12.09.2017) ജനങ്ങള്‍ക്ക് ഒപ്പമെന്ന് പറയുന്ന സര്‍ക്കാര്‍ വചനം പരസ്യത്തില്‍ മാത്രമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എ കെ മുനീര്‍ അഭിപ്രായപ്പെട്ടു. സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗികളും, വിദ്യാര്‍ത്ഥികളും, സമാധാനകാംക്ഷികളും സംസ്ഥാനത്ത് തീരാ ദുരിതത്തിലാണ്. മദ്യമുതലാളിമാരോട് കാണിച്ചവിധേയത്വത്തിന്റെ ഒരുശതമാനമെങ്കിലും കര്‍ഷകരോട് കാണിച്ചിരുന്നുവെങ്കില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ ഇന്ന് ദുരിതത്തിന്റെ കണ്ണീര്‍ കുടിക്കേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങള്‍ക്ക് ഒപ്പമെന്ന് പറയുന്ന സര്‍ക്കാര്‍ വചനം പരസ്യത്തില്‍ മാത്രമാണെന്ന് ഡോ. എം കെ മുനീര്‍

അവശ്യസാധന വില റോക്കറ്റ് വേഗതയില്‍ കുതിക്കുമ്പോള്‍ കാര്‍ഷികോല്‍പന്നങ്ങളുടെ വില അനുദിനം കീഴ്‌പോട്ടാണ്. കര്‍ഷകരുടെ അവകാശങ്ങളോട് പലരും മുഖം തിരിഞ്ഞു നിന്നപ്പോള്‍ അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തതും, അവകാശങ്ങള്‍ നേടിയെടുത്തതും സ്വതന്ത്ര കര്‍ഷക സംഘമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് കുഞ്ഞാമദ് പുഞ്ചാവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ എ അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അഹ് മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍, ജനറല്‍ സെക്രട്ടറി ടി പി മമ്മു, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കെ ശ്യാം സുന്ദര്‍, എ അബ്ദുര്‍ റഹ് മാന്‍, എം എസ് മുഹമ്മദ്കുഞ്ഞി, കെ എം ശംസുദ്ദീന്‍ ഹാജി, എ ജി സി ബഷീര്‍, അബ്ദുല്ല മുഗു, കെ ഇ എ ബക്കര്‍, എസ് എ എം ബഷീര്‍, അഷ്‌റഫ് എടനീര്‍, ടി ഡി കബീര്‍, ഹംസ തൊട്ടി, ഹസന്‍ ബത്തേരി, സാദിഖ് പാക്യാര, ടി എ മൂസ, എ എം കടവത്ത്, കെ അബ്ദുല്ല കുഞ്ഞി, എ ബി ശാഫി, അഡ്വ. ബേവിഞ്ച അബ്ദുല്ല, സി എം ഖാദര്‍ ഹാജി, പി എച്ച് അബ്ദുല്‍ ഹമീദ്, സി കെ പി അഹ് മദ് കുഞ്ഞി, ഹസന്‍ നെക്കര, കെ മൂസ ഹാജി, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ഉസ്മാന്‍ പാണ്ഡ്യാല, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, കെ എ അബ്ദുല്ല ഹാജി

എം എം, ഇബ്രാഹിം, ഇ അബൂബക്കര്‍ ഹാജി, അബ്ബാസ് ബന്താട് കൊവ്വല്‍, അബ്ദുര്‍ റഹ് മാന്‍, ഖലീല്‍ മരിക്കെ, ഇ ആര്‍ ഹമീദ്, പാലാട്ട് ഇബ്രാഹിം, ഒ ടി അഹ് മദ് ഹാജി, അസീസ് മരിക്കെ, ബി സി എ റഹ് മാന്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Farmer, Programme, Meeting, Inauguration, M.K.Muneer, LDF Government.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia