Recognition | എം ആർ സി പി ഒന്നാം ഘട്ട പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ഡോ. മിഥുൻ കെ ജയനെ ആദരിച്ചു
● യുകെയിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻ നടത്തുന്ന എംആർസിപി പരീക്ഷയിൽ ഉന്നത വിജയം.
● കാസർകോട് ജില്ലാ സഹകരണ ആശുപത്രി സംഘം പ്രസിഡന്റ് രഘുദേവൻ മാസ്റ്റർ ഉപഹാരം നൽകി.
കാസർകോട്: (KasargodVartha) ഇ.കെ. നായനാർ സ്മാരക സഹകരണ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. മിഥുൻ കെ. ജയന് യുകെ ആസ്ഥാനമായ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻ നടത്തുന്ന എം.ആർ.സി.പി (Membership of the Royal Colleges of Physicians) ഒന്നാം ഘട്ട പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചതിന് ആശുപത്രി ജീവനക്കാരും ഡോക്‌ടർമാരും മാനേജ്‌മെന്റും ആദരിച്ചു. അനുമോദന പരിപാടിയിൽ കാസർകോട് ജില്ലാ സഹകരണ ആശുപത്രി സംഘം പ്രസിഡന്റ് രഘുദേവൻ മാസ്റ്റർ ഉപഹാരം നൽകി.
നിലവിൽ ഡോ. മിഥുൻ കെ. ജയന്റെ നേതൃത്വത്തിൽ ചെങ്കള ഇ.കെ. നായനാർ സ്മാരക സഹകരണ ആശുപത്രിയിൽ വിഷ ചികിത്സയ്ക്ക് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന അതിതീവ്ര വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.
പരിപാടിയിൽ വൈസ് പ്രസിഡന്റ് എം. സുമതി പ്രത്യക്ഷത വഹിച്ചു. സംഘം ഡയറക്ടർ ബോർഡ് മെബർമാരായ ടി. എം. കരീം, കെ. ജയചന്ദ്രൻ, ബേബി ഷെട്ടി എന്നിവർ ആശംസ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. പരിപാടിക്ക് സെക്രട്ടറി പ്രദീപ് കെ സ്വാഗതവും, മാനേജർ അനൂപ് കുമാർ നന്ദിയും അറിയിച്ചു.
#MRCP #healthcare #medicalachievement #Kerala #Kasargod #doctor #recognition #India