city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Book release | 'ആത്മസുഹൃത്തിന്റെ മകളുടെ പുസ്തകം പ്രകാശനം ചെയ്യാൻ സാധിച്ചതിൽ സന്തോഷം'; ഡോ. എം എ മുംതാസിൻ്റെ രചനകൾ കാലികപ്രസക്തമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

Minister Ramachandran Kadannappally releasing Dr. M.A. Mumtaz's travelogue 'Himanokalis' at a function in Kasargod.
Photo: Arranged

● 'ഹൈമനോകലിസ്' യാത്രാവിവരണം പ്രകാശനം ചെയ്തു.
● എൻ എ നെല്ലിക്കുന്ന് എംഎൽഎ മുഖ്യാതിഥിയായിരുന്നു
● കാസർകോട് റൈറ്റേഴ്സ് ഫോറമാണ് പരിപാടി സംഘടിപ്പിച്ചത്.

കാസർകോട്: (KasargodVartha) ഡോ.എം എ മുംതാസിൻ്റെ രചനകൾ കാലിക പ്രസക്തമാണെന്ന് തുറമുഖ, പുരാവസ്തു, രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ഡോ. എം.എ മുംതാസിൻ്റെ യാത്രാവിവരണമായ ഹൈമനോകലിസ് എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സാഹിത്യ രംഗത്തെ നിരവധി ശാഖകളിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാരിയാണ് അവർ. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാൻ ലൈബ്രറികളും മറ്റ് സംവിധാനങ്ങളും ഇടപെടണം. മുംതാസിൻ്റെ മുൻ രചനകൾ വർത്തമാനകാലത്ത് പ്രസക്തമാണ്. കവിതയും യാത്രാവിവരണവും ആത്മാംശമുള്ള രചനകളും നടത്തുന്ന മുംതാസിൻ്റെ രചനകൾക്ക് പ്രസക്തിയുണ്ടെന്നും മന്ത്രി പറഞ്ഞു.

ആത്മസുഹൃത്തും പരേതനായ സോഷ്യലിസ്റ്റ് നേതാവുമായ പി മൊയ്തീൻ കുട്ടിയുടെ മകളായ എം.എ മുംതാസിൻ്റെ യാത്രാവിവരണ പുസ്തകം പ്രകാശനം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാസർകോട്  താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ദാമോദരൻ പുസ്തകം ഏറ്റുവാങ്ങി. എൻ. എ നെല്ലിക്കുന്ന് എംഎൽഎ മുഖ്യാതിഥിയായിരുന്നു. കാസർകോട് റൈറ്റേഴ്സ് ഫോറമാണ് പരിപാടി സംഘടിപ്പിച്ചത്.

റൈറ്റേഴ്സ് ഫോറത്തിൻ്റെ ഉപഹാരം മന്ത്രിക്ക് സി.എൽ.ഹമീദ് നൽകി. എൻ.എ.നെല്ലിക്കുന്നിനുള്ള ഉപഹാരം റൈറ്റേർസ് ഫോറം പ്രസിഡൻ്റ് എ.എസ്. മുഹമ്മദ് കുഞ്ഞി നൽകി. ചടങ്ങിൽ എ.എസ്.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. അമീർ പള്ളിയാൻ സ്വാഗതം പറഞ്ഞു. ബാലകൃഷ്ണൻ ചെർക്കള പുസ്തകപരിചയം നടത്തി. ടി.എം.എ.കരീം, എം കുഞ്ഞനന്തൻ നമ്പ്യാർ, പി ദാമോദരൻ, സ്കാനിയ ബെദിര, സി.എൽ ഹമീദ്, മുസ്തഫ പൊന്നമ്പാറ, വി രവീന്ദ്രൻ, നാരായണൻ പേരിയ, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, വി പ്രശാന്തൻ, ഡോ. എ.എ അബ്ദുൽ സത്താർ, ടി. എ ശാഫി, ജിൽ ജിൽ, ഉസ്മാൻ കടവത്ത് എന്നിവർ സംസാരിച്ചു. ഡോ.എം.എ. മുംതാസ് മറുപടി പ്രസംഗം നടത്തി.

Dr. M.A. Mumtaz's travelogue 'Himanokalis' was released by Minister Ramachandran Kadannapally. The minister said that Dr. M.A. Mumtaz is a writer who travels through many branches of literature.

#BookRelease #Travelogue #MalayalamLiterature #DrMAMumtaz #RamachandranKadannapally #Kasargod

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia