city-gold-ad-for-blogger
Aster MIMS 10/10/2023

Dr. M Muhammad | 21 വർഷത്തെ ആതുര സേവനത്തിന് ശേഷം ഉദുമ കുടുംബാരോഗ്യ കേന്ദ്രം മെഡികൽ ഓഫീസർ ഡോ. എം മുഹമ്മദ് സര്‍വീസില്‍ നിന്ന് വിരമിച്ചു; പടിയിറങ്ങിയത് ജനകീയ ഡോക്ടർ

ഉദുമ: (www.kasargodvartha.com) വര്‍ഷങ്ങളുടെ സര്‍കാര്‍ സേവനം പൂര്‍ത്തിയാക്കി ഉദുമ കുടുംബാരോഗ്യ കേന്ദ്രം മെഡികൽ ഓഫീസർ ഡോ. എം മുഹമ്മദ് സര്‍വീസില്‍ നിന്ന് വിരമിച്ചു. ആശുപത്രിയെ ദേശീയ - സംസ്ഥാന അവാർഡുകൾ നേടുന്ന തരത്തിൽ മുന്നിൽ നിന്ന് നയിച്ച ജനകീയ ഡോക്ടറെ സഹപ്രവര്‍ത്തകര്‍ ഏറെ സന്തോഷത്തോടെയാണ് യാത്രയാക്കിയത്. കളനാട് സ്വദേശിയാണ് ഡോ. എം മുഹമ്മദ്.

Dr. M Muhammad | 21 വർഷത്തെ ആതുര സേവനത്തിന് ശേഷം ഉദുമ കുടുംബാരോഗ്യ കേന്ദ്രം മെഡികൽ ഓഫീസർ ഡോ. എം മുഹമ്മദ് സര്‍വീസില്‍ നിന്ന് വിരമിച്ചു; പടിയിറങ്ങിയത് ജനകീയ ഡോക്ടർ

വിവിധ ഇടങ്ങളിലായി 21 വർഷമാണ് സർകാർ സർവീസിൽ ഡോ. മുഹമ്മദ് സേവനമനുഷ്ഠിച്ചത്. കഴിഞ്ഞ 10 വർഷത്തിലധികമായി ഉദുമയിലായിരുന്നു സേവനം. കോവിഡ് ദുരിതം വിതച്ച നാളുകളിൽ അടക്കം ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസ നേടി. ജില്ലയിലെ മൂന്നാമത്തെ കോവിഡ് സാംപിൾ ശേഖരണ കേന്ദ്രമായി ഉദുമയെ മാറ്റുന്നതിലും ഡോക്ടറുടെ ഇടപെടൽ സ്തുത്യർഹമായിരുന്നു. ഉദുമ ഗവ.സ്‌കൂളിൽ കോവിഡ് രോഗികളെ പരിചരിക്കാൻ കേന്ദ്രം തുടങ്ങിയത് മുതൽ പഞ്ചായതിൽ 96 ശതമാനം കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയത് വരെയുള്ള പ്രവർത്തനങ്ങൾക്ക് ശക്തമായി നേതൃത്വം വഹിച്ചതും ഡോ. മുഹമ്മദായിരുന്നു.

ഉദുമയിലെ സേവന കാലത്ത്, സാധാരണക്കാരും മീൻപിടുത്ത തൊഴിലാളികളും അടക്കം എല്ലാവർക്കും ആശ്വാസം പകരുന്ന ഇടപെടലുകളാണ് ഡോക്ടറിൽ നിന്നുണ്ടായത്. ആശുപത്രിയുടെ സേവനങ്ങൾ വർധിപ്പിക്കുന്നതിലും അത് ജനങ്ങൾക്ക് പ്രാപ്യമാക്കുന്നതിലും അദ്ദേഹം വിജയഗാഥ രചിച്ചു. എല്ലാ വെള്ളിയാഴ്ചയും പാലിയേറ്റീവ് ഒ പിയും ബുധനാഴ്ച കുത്തിവെപ്പ് ഒ പി യും ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്രായമുള്ളവർക്കുള്ള ഒപിയും ഇവിടെ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. മാസത്തിൽ ആദ്യ വ്യാഴാഴ്ച സൈക്രാടിക് ടീം വന്ന് മാനസിക പ്രശ്നങ്ങളുള്ളവരെ പരിശോധിച്ച് ചികിത്സ നടത്തുന്നു. കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിൽ എട്ട് സബ് സെൻ്ററുകളും പ്രവർത്തിക്കുന്നുണ്ട്. ഉദുമ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മികച്ച സേവനങ്ങളും മാതൃക പ്രവർത്തനങ്ങളും ഒരുക്കുന്നതിൽ കഠിനാധ്വാനം ചെയ്ത ഡോ. മുഹമ്മദിന്റെ പ്രവർത്തനങ്ങൾക്ക് കയ്യടിക്കുകയാണ് പ്രദേശവാസികൾ.
   
Dr. M Muhammad | 21 വർഷത്തെ ആതുര സേവനത്തിന് ശേഷം ഉദുമ കുടുംബാരോഗ്യ കേന്ദ്രം മെഡികൽ ഓഫീസർ ഡോ. എം മുഹമ്മദ് സര്‍വീസില്‍ നിന്ന് വിരമിച്ചു; പടിയിറങ്ങിയത് ജനകീയ ഡോക്ടർ

പ്രവർത്തന മികവിന് തുടർചയായ രണ്ടുവർഷവും ഉദുമയ്ക്ക് നാഷനൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് ബഹുമതി കരസ്ഥമാക്കാനായി. സംസ്ഥാന സർകാരിന്റെ കായകൽപ് അവാർഡും കേരള അക്രഡിറ്റ് സ്റ്റാൻഡേർഡ് ഫോർ ഹോസ്പിറ്റൽ അവാർഡും സ്വന്തമാക്കിയിട്ടുണ്ട്. ഇതിന്റെയെല്ലാം പിന്നിൽ ചാലക ശക്തിയായി പ്രവർത്തിച്ചത് ഡോ. മുഹമ്മദായിരുന്നുവെന്ന് ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഉദുമ പഞ്ചായത് ഭരണസമിതിയുടെയും സഹപ്രവർത്തകരുടെയും ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയും നേട്ടങ്ങൾക്ക് കാരണമായി. ആരോഗ്യ സംബന്ധമായ കാര്യങ്ങൾക്ക് ഏത് സമയത്തും വിളിച്ചാൽ ഫോൺ എടുക്കുകയും എവിടെയും വരികയും ചെയ്യുന്ന ഡോക്ടറാണ് മുഹമ്മദെന്നും ജനങ്ങൾ പറയുന്നു.

മികവാർന്ന സേവനങ്ങൾക്കും പ്രവർത്തനങ്ങൾക്കും നാട്ടിലെയും പരിസരങ്ങളിലെയും വിവിധ സംഘടനകൾ പല ഘട്ടങ്ങളിലായി ഡോ. മുഹമ്മദിനെ ആദരിച്ചിരുന്നു. കളനാട് കോഴിത്തിടിൽ മറിയം മൻസിലിലാണ് ഡോ. മുഹമ്മദിന്റെ താമസം. ഭാര്യ: പരേതയായ കെ എം സമീറ. മക്കൾ: ഡോ. ഫാത്വിമത് സാജിദ (ചട്ടഞ്ചാല്‍ പി എച് സി), മറിയം റശീദ (മാസ് മീഡിയ ആന്‍ഡ് കമ്യൂണികേഷന്‍ വിദ്യാര്‍ഥിനി, മംഗ്‌ളുറു നിട്ടെ ഇൻസ്റ്റിറ്റ്യൂട്).

Keywords: News, Kasaragod, Udma, Kerala, Retired, Udma FHC, Dr. M Muhammad, Dr. M Muhammad retired from service.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL