ഡോ. സി എ അബ്ദുല്‍ ഹമീദിന്റെ വേര്‍പാട് കാസര്‍കോടിന്റെ സാമൂഹ്യ മേഖലയ്ക്ക് തീരാനഷ്ടം
Apr 25, 2020, 21:50 IST
കാസര്‍കോട്: (www.kasargodvartha.com 25.04.2020) കാസര്‍കോട് പീപ്പിള്‍സ് ഫോറം വൈസ് പ്രസിഡണ്ടായിരുന്ന ഡോ. സി.എ. അബ്ദുല്‍ ഹമീദിന്റെ നിര്യാണത്തില്‍ പീപ്പിള്‍സ് ഫോറം പ്രത്യേക യോഗം അനുശോചനം രേഖപ്പെടുത്തി. കോവിഡ് 19 പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. കാസര്‍കോടിന്റെ സാമൂഹ്യ മേഖലയില്‍ തീരാനഷ്ടമാണ് ഈ വേര്‍പാടെന്ന് യോഗം വിലയിരുത്തി.
കാസര്‍കോട് അനുഭവിച്ചു വരുന്ന കുടിവെള്ളമുള്‍പ്പെടെയുള്ള ജനകീയ പ്രശ്നങ്ങളില്‍ കാസര്‍കോട് പീപ്പിള്‍സ് ഫോറം കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ എല്ലാവിധ പരിപാടികളിലും ഡോ. അബ്ദുല്‍ ഹമീദ് മുന്‍നിരയില്‍ നിന്നു കൊണ്ടു തന്നെ പ്രവര്‍ത്തിച്ച കാര്യം യോഗം അനുസ്മരിച്ചു.
പീപ്പിള്‍സ് ഫോറം പ്രസിഡണ്ട് പ്രൊഫ. വി.ഗോപിനാഥന് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ കെ.വി.കുമാരന്, എം.കെ. രാധാകൃഷ്ണന്, വി.വി പ്രഭാകരന്, കെ. കുഞ്ഞമ്പു നായര്‍, വി.പി നാരായണന് നായനാര്‍, ഡോ. പി. എം. സുരേഷ് ബാബു, എ.കെ നായര്‍, അഡ്വ. വിജയന് കോടോത്ത്, എന്‍.കെ മോഹന്‍ദാസ്, കെ.രവീന്ദ്രന് നായര്‍, എം.എ സ്വലാഹുദ്ദീന്‍, പി.ടി ഉഷ ടീച്ചര്‍, കെ.വി കോമന്, എന്‍.എം കൃഷ്ണന് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
പീപ്പിള്‍സ് ഫോറം സെക്രട്ടറി എം പത്മാക്ഷന് സ്വാഗതവും ജോ. സെക്രട്ടറി ഡോ.എ.എന്‍. മനോഹരന് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, Death, Conducted, Remembrance, Dr. CA Abdul hameed remembrance conducted