ഒടുവില്‍ എല്‍ഡിഎഫ് - ഐഎന്‍എല്‍ സഖ്യത്തിന് സ്ഥാനാര്‍ത്ഥിയായി; മത്സരിക്കുന്നതില്‍ സന്തോഷം, ഞായറാഴ്ച കാസര്‍കോട്ടെത്തുമെന്ന് ഡോ. എ എ അമീന്‍
Apr 2, 2016, 15:40 IST
കാസര്‍കോട്: (www.kasargodvartha.com 02.04.2016) ഒടുവില്‍ കാസര്‍കോട് സീറ്റില്‍ എല്‍ഡിഎഫ് - ഐഎന്‍എല്‍ സഖ്യത്തിന് സ്ഥാനാര്‍ത്ഥിയായി. കൊല്ലം സ്വദേശി ഡോ. എ എ അമീനാണ് കാസര്‍കോട്ട് മത്സരിക്കുക. കാസര്‍കോട്ട് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിഞ്ഞതില്‍ അതീവസന്തോഷമുണ്ടെന്നും ഞായറാഴ്ച തന്നെ കാസര്‍കോട്ടെത്തുമെന്നും ഡോ. അമീന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഐഎന്‍എല്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ് അദ്ദേഹം. ഐഎന്‍എല്ലിന്റെ സ്ഥാപക ട്രഷറായും സംസ്ഥാന വൈസ് പ്രസിഡണ്ട്, ദേശീയ വൈസ് പ്രസിഡണ്ട്, ദേശീയ സമിതി അംഗം എന്നീ നിലകളിലും പിന്നീട് ദേശീയ ആക്ടിംഗ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു ഘട്ടത്തില്‍ എന്‍ എ നെല്ലിക്കുന്ന് അടക്കമുള്ളവര്‍ക്കൊപ്പം മുസ്ലിം ലീഗിലേക്ക് പോവുകയും, മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനിടയില്‍ ലീഗില്‍ ജനാധിപത്യ സ്വഭാവം ഇല്ലാത്തതിനാലും തീരുമാനങ്ങള്‍ മുകളില്‍ നിന്നും താഴേതട്ടിലേക്ക് അടിച്ചേല്‍പ്പിക്കുന്നതിലും പ്രതിഷേധിച്ച് അബ്ദുല്ല ബാഫഖി തങ്ങള്‍ക്കൊപ്പം കഴിഞ്ഞ മാര്‍ച്ചില്‍ ഐഎന്‍എല്ലിലേക്ക് തന്നെ മടങ്ങിപ്പോവുകയായിരുന്നു.
കൊല്ലത്ത് മനഃശാസ്ത്ര വിദഗ്ധനായ അമീന്‍ അവിടെ സ്വന്തമായി ആശുപത്രിയും നടത്തുന്നുണ്ട്. തിങ്കളാഴ്ച കാസര്‍കോട്ടെത്തുന്ന സ്ഥാനാര്‍ത്ഥിയായ അമീന് ഐഎന്‍എല്‍ - എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എം ഇ എസ് പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂറിന്റെ സഹോദരീഭര്‍ത്താവാണ്. സ്വാതന്ത്ര്യ സമരസേനാനി വേലൂര്‍ അബ്ദുര്‍റഹ് മാന്റെ മകനാണ് ഡോ.അമീന്.
Keywords: INL, LDF, Election 2016, kasaragod, Doctor, Dr.A A Ameen, Kerala.