ഡോ. എ എ അമീന്റെ പൊതുപര്യടനത്തിന് ആവേശത്തുടക്കം
Apr 20, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 20.04.2016) എല്‍ ഡി എഫ് കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി ഡോ. എ എ അമീന്റെ പൊതുപര്യടനത്തിന് ആവേശകരമായ തുടക്കം. ജില്ലയില്‍ പ്രചരണത്തിനെത്തിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ ബുധനാഴ്ച രാവിലെ കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ സന്ദര്‍ശിച്ച ശേഷമാണ് ഡോ. എ എ അമീന്‍ പര്യടനം തുടങ്ങിയത്.
കാറഡുക്ക പഞ്ചായത്തിലെ പതിമൂന്നാംമൈലില്‍ നിന്നാരംഭിച്ച പര്യടനം മണ്ഡലം സെക്രട്ടറി സിജി മാത്യു ഉദ്ഘാടനം ചെയ്തു. ബി സുകുമാരന്‍ അധ്യക്ഷനായി. എം മോഹനന്‍ സ്വാഗതം പറഞ്ഞു. കര്‍മംതോടി, അടുക്കത്തൊട്ടി, അടുക്കം, കോളിയടുക്കം, കട്ടത്തുബയല്‍, പടിയത്തടുക്ക, മഞ്ഞംപാറ കോളനി, പള്ളം, മല്ലവാര, പൂത്തപ്പലം എന്നിവിടങ്ങളിലെത്തി വോട്ടഭ്യര്‍ത്ഥിച്ചു.
ഓരോ കേന്ദ്രത്തിലും സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തിയത്. വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് പുറമെ അസീസ് കടപ്പുറം, പി പി ശ്യാമളാദേവി, സനോജ് കാടകം, എം കൃഷ്ണന്‍, മുഹമ്മദ് അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു. വ്യാഴാഴ്ച ബെള്ളൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തും.
Keywords : LDF, INL, Election 2016, Kasaragod, Karadukka, Dr A A Ameen.