city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാറഡുക്കയിലും കുമ്പഡാജെയിലും വോട്ടഭ്യര്‍ത്ഥിച്ച് ഡോ. എ എ അമീന്‍

കാസര്‍കോട്: (www.kasargodvartha.com 17.04.2016) എല്‍ ഡി എഫ് കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി കാറഡുക്ക, കുമ്പഡാജെ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലെത്തി വോട്ടഭ്യര്‍ത്ഥിച്ചു. രാവിലെ ആദൂരിലെ നിരവധി വീടുകള്‍ കയറി വോട്ടുതേടി. തുടര്‍ന്ന് കട്ടത്തുബയല്‍ പട്ടികവര്‍ഗ കോളനിയിലെത്തുമ്പോള്‍ കോളനിവാസികളൊന്നാകെ സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാനെത്തിയിരുന്നു. പണി തീരെ കുറവായതിനാല്‍ ജീവിതം ദുഷ്‌കരമാണെന്നായിരുന്നു ഭൂരിഭാഗത്തിന്റെയും ആവലാതി.

ചിലര്‍ കോളനിയുടെ വികസനത്തെപ്പറ്റി പറഞ്ഞു. എല്ലാത്തിനും പരിഹാരമുണ്ടാക്കുമെന്ന മറുപടി നല്‍കി എല്ലാവരോടും വോട്ടഭ്യര്‍ഥിച്ച് മടങ്ങി. കുന്നില്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിന് കീഴില്‍ കുണ്ടാറില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെത്തി ചെയര്‍മാന്‍ സയ്യിദ് ഉമ്പിച്ചി തങ്ങളെയും കണ്ടു. പിന്നീട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കുണ്ടാറിലെ അബൂബക്കറിന്റെ വീട്ടിലേക്ക്. അവിടെയെത്തിയപ്പോള്‍ വീട്ടുകാര്‍ കണ്ണീരോടെ തങ്ങളുടെ ദുരിതാവസ്ഥ വിവരിച്ചു.

അബൂബക്കറിനെ ആശുപത്രിയില്‍ കൊണ്ടുപോകണമെങ്കില്‍ രണ്ടുപേര്‍ ഒപ്പം വേണം. മിക്ക ദിവസവും പണിക്ക് പോകനാവുന്നില്ല. അബൂബക്കറിന് കിട്ടുന്ന തുച്ഛമായ തുക കൊണ്ട് മരുന്നുവാങ്ങാന്‍പോലും തികയുന്നില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സഹായികള്‍ക്കും മാസന്തോറും നിശ്ചിത തുക നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇന്നുവരെ കിട്ടിയില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. ആഴ്ചയിലൊരിക്കലെങ്കിലും ആശുപത്രിയില്‍ പോകണം. ഒന്നിനും പണമില്ലാത്ത അവസ്ഥ. സര്‍ക്കാര്‍ എന്നും പറ്റിക്കുകയാണ്. സങ്കടങ്ങളുടെ നീണ്ടനിരതന്നെയാണ് ഇവര്‍ സ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ നിരത്തിയത്. യുഡിഎഫ് ജയിച്ചാല്‍ ഇപ്പോള്‍ കിട്ടുന്ന പണവും നിര്‍ത്തലാക്കും. മെച്ചപ്പെട്ട ചികിത്സയും ജീവിക്കാനുള്ള സഹായങ്ങളും ലഭിക്കണമെങ്കില്‍ എല്‍ ഡി എഫ് അധികാരത്തില്‍ വരണം. അതിനായി ഇത്തവണ തനിക്ക് വോട്ടുചെയ്യണമെന്നു പറഞ്ഞപ്പോള്‍ വീട്ടുകാരുടെ മുഖത്ത് പ്രതീക്ഷയുടെ പൊന്‍വെളിച്ചം തെളിയുന്നത് കാണാമായിരുന്നു.

കുണ്ടാര്‍ ടൗണിലെത്തി യാത്രക്കാരോടും നാട്ടുകാരോടും വ്യാപാരികളോടും വോട്ടഭ്യര്‍ത്ഥിച്ചു. തൊട്ടടുത്ത് ക്രിക്കറ്റ് മത്സരം നടക്കുന്ന ഗ്രൗണ്ടിലുമെത്തി. കളിക്കാരെയും കാണികളെയും കണ്ട് വോട്ടുതേടിയ ശേഷം നെക്രാജെയിലെ കല്യാണവീട്ടിലെത്തി. അവിടെ കൂടിയവരോടെല്ലാം വോട്ടഭ്യര്‍ഥിച്ചു. കാടകം ഗംഗ ഓയില്‍ മില്‍ സന്ദര്‍ശിച്ച് തൊഴിലാളികളോട് എല്‍ ഡി എഫിന് അനുകൂലമായി വോട്ടുചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കുമ്പഡാജെ പഞ്ചായത്തിലെ മുനിയൂര്‍, ഏത്തടുക്ക, ബദിര്‍കൂഡ്‌ലു, പത്മാര്‍, ഉക്രമ്പള, ഗോസാഡ എന്നിവിടങ്ങളിലെ കുടുംബയോഗത്തിലും പങ്കെടുത്തു.

കാറഡുക്കയിലും കുമ്പഡാജെയിലും വോട്ടഭ്യര്‍ത്ഥിച്ച് ഡോ. എ എ അമീന്‍


Keywords : Kasaragod, Election 2016, INL, LDF, Kumbadaje, Karadukka, Dr A A Ameen.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia