ഡോ. അമീന് ബെള്ളൂരില്‍ വരവേല്‍പ്പ്
Apr 21, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 21.04.2016) എല്‍ഡിഎഫ് കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി ഡോ. എ എ അമീന് ബെള്ളൂര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വരവേല്‍പ്പ്. ഒന്നാംഘട്ട പൊതുപര്യടനത്തിന്റെ ഭാഗമായി വ്യാഴാഴ്ച ബെള്ളൂര്‍ പഞ്ചായത്തിലായിരുന്നു സ്ഥാനാര്‍ത്ഥി. രാവിലെ കായിമലയില്‍നിന്നാരംഭിച്ച പര്യടനം നാട്ടക്കല്‍, ബസ്തി, ബെള്ളൂര്‍ പഞ്ചായത്ത് പരിസരം, ബെള്ളൂര്‍ ജങ്ഷന്‍, ബജ, ഈന്തുമൂല, കിന്നിങ്കാര്‍ എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ചു.
ഓരോ കേന്ദ്രത്തിലും സ്ത്രീകളും യുവാക്കളുമുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാനെത്തിയത്. വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് പുറമെ പി സുരേഷ്ബാബു, പി ശിവപ്രസാദ്, കെ രവീന്ദ്രന്‍, അസീസ് കടപ്പുറം, മുഹമ്മദ് അഫ്‌സല്‍, കെ ശങ്കരന്‍, എം രാമന്‍, മുനീര്‍ കണ്ടാളം എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച കുമ്പഡാജെ പഞ്ചായത്തില്‍ പര്യടനം നടത്തും.
വെള്ളിയാഴ്ച രാവിലെ 9.30ന് മുക്കൂര്‍, 10.30- ബെളിഞ്ച, 11- കുതിങ്കില, 12- മാച്ചാവ്, 3- ഏത്തടുക്ക, 3.30- മുനിയൂര്‍, 4- മാര്‍പ്പനടുക്ക, 4.30- ഉബ്രഗള, 5- കൊരക്കാന, 6- ഗോസാഡ, 7- ഗാഡിഗുഡ്ഡെ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.
Keywords : Kasaragod, Election 2016, LDF, INL, Dr AA Ameen.