കോടതി പരിസരത്ത് വെച്ച് യുവതിയെ കാറിടിച്ച് വീഴ്ത്തി
Jun 22, 2012, 13:30 IST
![]() |
Ramla |
ഉപ്പള ബായാര്‍, റണ്യാ ഹൗസിലെ പൊടിയബ്ബയുടെ മകള്‍ റംല(24)യെയാണ് ഭര്‍തൃവീട്ടുകാര്‍ ചേര്‍ന്ന് കാറിടിച്ച് വീഴ്ത്തിയത്. ഭര്‍ത്താവ് കുഞ്ചത്തൂരിലെ ആബിദ്, ഉമ്മ ബീഫാത്തിമ, മാതൃസഹോദരി മൈമൂന, സഹോദരിമാരായ ഹസീന, ജെറീന എന്നിവര്‍ക്കെതിരെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിലവിലുള്ള സ്ത്രീധന പീഡനകേസില്‍ മൊഴി നല്‍കി വീട്ടിലേക്ക് തിരിച്ചുപോകുമ്പോള്‍ കെ. എല്‍ 14 എല്‍ 8458 നമ്പര്‍ ആള്‍ട്ടോ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. കാറില്‍ എതിര്‍കക്ഷികളായ നാല് സ്ത്രീകളും മൈമൂനയുടെ ഭര്‍ത്താവ് ജലാലുമാണ് ഉണ്ടായിരുന്നതെന്ന് ആശുപത്രിയില്‍ കഴിയുന്ന റംല പറഞ്ഞു.
ജലാലാണ് കാറോടിച്ച് വന്ന് ഇടിച്ച് വീഴ്ത്തിയത്. ഇതിനുശേഷം ചവിട്ടുകയും ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. 2007 ജനുവരി 11നാണ് റംലയും ആബിദും വിവാഹിതരായത്. വിവാഹസമയത്ത് 40 പവന്‍ സ്വര്‍ണവും രണ്ട്‌ലക്ഷം രൂപയും സ്ത്രീധനം നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്ത്രീധനമാശ്യപ്പെട്ട് മാനസികമായും, ശാരീരികമായും പീഡനം നടത്തിയതിനെ തുടര്‍ന്നാണ് കോടതിയില്‍ പരാതി നല്‍കുകയും ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുക്കുയും ചെയ്തത്. ഇവര്‍ക്ക് നാലരവയസുള്ള ഷെറയില്‍ ആദിയ എന്ന മകളുണ്ട്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി വന്നതായും റംല പറഞ്ഞു.
Keywords: Kasaragod, Dowry-harassment, Woman, Assault, Car