ഗാര്‍ഹിക പീഡനം: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്
Jun 18, 2012, 12:37 IST
കാസര്‍കോട്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനും, ബന്ധുക്കള്‍ക്കുമെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.
മേല്‍പ്പറമ്പ് ചളിയങ്കോട് കെ.എ. ഹൗസിലെ മിസ്‌രിയ(22) യുടെപരാതിയില്‍ ഭര്‍ത്താവ് അഹമ്മദ് നസീര്‍, മാതാവ് നബീസ, ബന്ധുക്കളായ മനാഫ്, മുംതാസ്, ഫമീദ എന്നിവര്‍ക്കെതിരെയാണ് കേസ്.
മിസ്‌രിയും അഹമ്മദ് നസീറും 2011 ജുലായ് 24 നാണ് വിവാഹിതരായത്. 45 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും, രണ്ടു ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു. കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ടും ഇടയ്ക്കിടെ സ്വര്‍ണാഭരണങ്ങള്‍ പണയം വയ്ക്കാന്‍ ആവശ്യപ്പെട്ടും ഇത് നിരസിച്ചാല്‍ ശാരീരികമായി ഭര്‍ത്താവ് ഉപദ്രവിക്കുകയായിരുന്നുവെന്ന് മിസ്‌രിയ നല്‍കിയ പരാതിയില്‍ പറയുന്നു.

Keywords: Kasaragod, Dowry-harassment, Complaint, Police case, Husband, Woman