സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്
May 8, 2013, 11:28 IST
കാസര്‍കോട്: യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തു.
ചേരൂര്‍ പാലത്തിനടുത്ത ഏരത്തോല്‍ ഹൗസിലെ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ ആഇശയുടെ പരാതിയില്‍ ഭര്‍ത്താവ് അബ്ദുല്‍ കലാം, പിതാവ് എ.എം. മഹമ്മദ്, മാതാവ് അസ്മ, സഹോദരി നജ്‌ല എന്നിവര്‍ക്കെതിരെയാണ് സി.ജെ.എം. കോടതി നിര്‍ദേശപ്രകാരം ടൗണ്‍ പോലീസ് കേസെടുത്തത്.
2012 മാര്‍ച് ഒന്നിനായിരുന്നു ആഇശയും അബ്ദുല്‍ കലാമും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ സമയത്ത് 100 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിച്ചുവെന്നാണ് ആഇശയുടെ പരാതി.
Keywords: Dowry-harassment, Case, Husband, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.