city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയെന്ന് നവവധു

സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയെന്ന് നവവധു
ബേക്കല്‍: ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയ നവവധുവിന് ഭര്‍തൃ ഗൃഹത്തില്‍ നേരിടേണ്ടി വന്നത് കടുത്ത പീഡനങ്ങള്‍.
സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും വരെ തനിക്ക് ഭര്‍ത്താവും വീട്ടുകാരും വിലക്കേര്‍പ്പെടുത്തിയിരുന്നതായി ഉദുമ അരമങ്ങാനത്തെ റഹ്മാനിയ മന്‍സിലില്‍ പി എ ഹസൈനാറുടെ മകള്‍ ആയിഷ(23) ബേക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചു.
ആയിഷയുടെ പരാതി പ്രകാരം ഉദുമ പാക്യാരയിലെ തസ്‌ലീന മന്‍സിലില്‍ ഇബ്രാഹിമിന്റെ മകന്‍ റാഷിദ്(26), മാതാവ് കുഞ്ഞിബി(50), റാഷിദിന്റെ സഹോദരങ്ങളായ മുഹമ്മദ് നൗഷാദ്(21), തസ്‌ലീന(22) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കേസിലെ മുഖ്യപ്രതിയായ റാഷിദിനെ ബേക്കല്‍ എസ് ഐ ടി ഉത്തംദാസ് ഇന്നലെ അറസ്റ്റ് ചെയ്ത് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട് ) കോടതിയില്‍ ഹാജരാക്കി. റാഷിദിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു.
2012 ജനുവരി 14 നാണ് റാഷിദ് ആയിഷയെ വിവാഹം ചെയ്തത്. സിങ്കപ്പൂരില്‍ വലിയ ബിസിനസ്സുകാരനാണെന്നും ബിരുദധാരിയാണെന്നും ധരിപ്പിച്ചാണ് റാഷിദ് ബിഫാം ബിരുദധാരിണിയായ ആയിഷയെ വിവാഹം ചെയ്തത്. എന്നാല്‍ രണ്ട് യോഗ്യതകളും റാഷിദിനില്ലെന്ന് വിവാഹ ശേഷമാണ് തനിക്ക് മനസ്സിലായതെന്ന് ആയിഷയുടെ പരാതിയില്‍ പറയുന്നു.
ജനുവരി 16 വരെ ഇരുവരും ആയിഷയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിന് ശേഷം ആയിഷ ഭര്‍ത്താവിനൊപ്പം പാക്യാരയിലെ വീട്ടില്‍ താമസിച്ച് വരികയായിരുന്നു.
ആയിഷ പുറത്തേക്ക് വിരുന്നിനും മറ്റ് ആവശ്യങ്ങള്‍ക്കും പോകുമ്പോള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നത് ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഇഷ്ടമായിരുന്നില്ല. സഹോദരന്റെ കുട്ടിയുടെ ജന്മദിനാഘോഷത്തിലും പിതൃ സഹോദരിയുടെ വീട്ടില്‍ നടന്ന വിരുന്ന് സല്‍ക്കാരത്തിലും ആയിഷ പങ്കെടുക്കാന്‍ പോകുമ്പോള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കാന്‍ അനുവദിച്ചില്ല. ആയിഷയുടെ ആഭരണങ്ങളത്രയും ഭര്‍തൃവീട്ടുകാര്‍ പിടിച്ച് വെക്കുകയായിരുന്നു.
ഇതിന് പുറമെ പലപ്പോഴും ഭക്ഷണത്തിനും ആയിഷക്ക് വിലക്കേര്‍പ്പെടുത്തി. ഇതിനെ ചോദ്യം ചെയ്യുമ്പോഴൊക്കെ ആയിഷക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. ഫെബ്രുവരി 27 ന് ആയിഷയുടെ മാതാപിതാക്കള്‍ റാഷിദിന്റെ വീട്ടിലെത്തുകയും മകളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചുവെച്ചതിനെ കുറിച്ച് ചോദിച്ചതിന്റെ പേരില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു.
തുടര്‍ന്ന് ആയിഷയെ മാതാപിതാക്കള്‍ അരമങ്ങാനത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. പിന്നീടാണ് ആയിഷയുടെ പിതാവ് റാഷിദിനും വീട്ടുകാര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയത്.



Keywords:  Bride, Bekal, kasaragod, Gold, Dowry-harassment

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia