ഗാര്‍ഹികപീഡനം: യുവതിയെ പീഡിപ്പിച്ച ഭര്‍ത്താവ് റിമാന്‍ഡില്‍
Jul 2, 2012, 16:55 IST
അമ്പലത്തറ : കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ഗര്‍ഭിണിയായിരുന്നപ്പോള്‍ അടിവയറ്റില്‍ ചവിട്ടി ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തകേസില്‍ പ്രതിയായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ്‌ചെയ്തു.
കാലിച്ചാനടുക്കം ആനപെട്ടിയിലെ എംഎ അബ്ദുള്‍ ലത്തീഫിനെയാണ് (27) പോലീസ് അറസ്റ്റ് ചെയ്തത്.
നീലേശ്വരം പാലായിയിലെ പി പി മുഹമ്മദ് ഹാജിയുടെ മകള്‍ പി മുബീനയുടെ (20) പരാതിയില്‍ ഭര്‍ത്താവ് കാലിച്ചാനടുക്കം ആനപെട്ടിയിലെ എംഎ അബ്ദുള്‍ ലത്തീഫ് (27), പിതാവ് എംഎ യൂസഫ് (65), മാതാവ് സുഹറ (55), ലത്തീഫിന്റെ സഹോദരന്‍ എംഎ അബൂബക്കര്‍ (32), അമ്മാവന്‍ അന്തുമാന്‍കുഞ്ഞി (60) എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി നിര്‍ദ്ദേശപ്രകാരം അമ്പലത്തറ പോലീസ് കേസെടുക്കുകയായിരുന്നു.
2009 ജൂലായ് 26 നാണ് ഗള്‍ഫുകാരനായ അബ്ദുള്‍ ലത്തീഫ് മുബീനയെ വിവാഹം ചെയ്തത്. വിവാഹവേളയില്‍ മുബിനയുടെ വീട്ടുകാര്‍ അബ്ദുള്‍ ലത്തീഫിന് 75 പവന്‍ സ്വര്‍ണ്ണവും ആറ് ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും മുബീനയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് മുബീനയുടെ വീട്ടുകാരുടെ ആള്‍ട്ടോ കാറിന്റെ വായ്പ അവസാനിപ്പിച്ച് പുതിയ കാര്‍ എടുത്തുതരാമെന്ന് പറഞ്ഞ് അബ്ദുള്‍ ലത്തീഫ് ആള്‍ട്ടോ കാര്‍ കൈക്കലാക്കുകയും ചെയ്തു. നാല് ചെക്കുകളിലും ഒരു മുദ്ര പേപ്പറിലും മുബീനയെ ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിക്കുകയുംചെയ്തു.
പീഡനത്തെതുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് മുബീന സ്വന്തം വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു. ഇതിനിടെ അബ്ദുള്‍ ലത്തീഫ് അജാനൂരിലെ ഹസീനയെന്ന യുവതിയെ വിവാഹം ചെയ്തു.
മുബീനയെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി ചെക്കുകളിലും മുദ്രപേപ്പറുകളിലും ഒപ്പ് വെപ്പിക്കുകയും ആള്‍ട്ടോ കാര്‍ തട്ടിയെടുക്കുകയും ചെയ്തതിനെതിരെ മുബീനയുടെ മാതാവ് വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെയാണ് മുബീന ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കിയത്.

Keywords: Dowry-harassment, Remand, Accuse, Ambalathara, Kasaragod