സ്ത്രീധന പീഡനം: റജീനയ്ക്ക് 9,80,000 രൂപ ജീവനാംശം നല്‍കാന്‍ കോടതി വിധി
Mar 14, 2013, 18:18 IST
കാസര്‍കോട്: മൊഴി ചൊല്ലിയ ഭാര്യയ്ക്ക് 9,80,000 രൂപ ജീവനാംശം നല്‍കാന്‍ സി.ജെ.എം കോടതി വിധിച്ചു. മംഗല്‍പാടി അല്‍അമീന്‍ മന്‍സിലിലെ മുഹമ്മദിന്റെ മകള്‍ ആഇശത്ത് റജീനയുടെ പരാതിയിലാണ് കോടതി വിധി. റജീനയുടെ ഭര്‍ത്താവായിരുന്ന മംഗല്‍പാടി മുട്ടം ബങ്കര അല്‍മാസ് മന്‍സിലിലെ അബൂബക്കറാണ് 9.8 ലക്ഷം രൂപ ജീവനാംശം കൊടുക്കേണ്ടത്.
2006 ഡിസംബറിലാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹ സമയത്ത് രണ്ടുലക്ഷം രൂപയും 130 പവന്‍ സ്വര്‍ണവും സ്ത്രീധനമായി കൊടുത്തിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് അധിക നാള്‍ കഴിയും മുമ്പെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പീഡനവും തുടങ്ങി. ഇതിനെതിരെ ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ പരാതി നല്‍കുകയും വിവാഹ മോചനത്തിനായി കുടുംബ കോടതിയില്‍ ഹര്‍ജി കൊടുക്കുകയും ചെയ്തിരുന്നു.
വിവാഹ മോചനം കുടുംബ കോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് ആഇശത്ത് റജീന കുടുംബകോടതിയില്‍ ജീവനാംശത്തിനായി പരാതി നല്‍കിയത്. ജീവനാംശമായി ആറുലക്ഷം രൂപയും, ഇടക്കാല ചെലവിനത്തില്‍ 30,000 രൂപയും ഭര്‍തൃ വീട്ടുകാര്‍ ദുരുപയോഗം ചെയ്ത 50 പവന്‍ സ്വര്‍ണാഭരണത്തിന്റെ വിലയായി 3,50,000 രൂപയും ചേര്‍ത്താണ് മൊത്തം 9,80,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്.
2006 ഡിസംബറിലാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹ സമയത്ത് രണ്ടുലക്ഷം രൂപയും 130 പവന്‍ സ്വര്‍ണവും സ്ത്രീധനമായി കൊടുത്തിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് അധിക നാള്‍ കഴിയും മുമ്പെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പീഡനവും തുടങ്ങി. ഇതിനെതിരെ ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ പരാതി നല്‍കുകയും വിവാഹ മോചനത്തിനായി കുടുംബ കോടതിയില്‍ ഹര്‍ജി കൊടുക്കുകയും ചെയ്തിരുന്നു.

Keywords: Dowry, Torture,Maintenance, Divorce, Court order, Kasaragod, Daughter-love, Husband, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.