city-gold-ad-for-blogger

സ്ത്രീധന പീഡനം: ഇന്‍ഫോസിസ് ജീവനക്കാരനായ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ്

കാഞ്ഞങ്ങാട്:(www.kasargodvartha.com 09/08/2017) സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഇന്‍ഫോസിസ് ജീവനക്കാരനായ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. തളിപ്പറമ്പിലെ കൃഷ്ണന്റെ മകള്‍ നീതു (23)വിന്റെ പരാതിയിലാണ് കേസ്. 

മാവുങ്കാല്‍ വിഷ്ണുമംഗലത്തെ ഇന്‍ഫോസിസ് ജീവനക്കാരനായ രഞ്ജിത്, (30) അച്ഛന്‍ കുഞ്ഞിരാമന്‍, അമ്മ അനിത, സഹോദരി രചന തുടങ്ങിയവര്‍ മാനസീകമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നാണ് പരാതി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ നാലിനായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് 45 പവന്‍ സ്ത്രീധനമായി നല്‍കിയിരുന്നുവത്രേ. എന്നാല്‍ പിന്നീട് ഭര്‍ത്താവും ബന്ധുക്കളും കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നു.


Keywords: News, Kanhangad, Kasaragod, Kerala, Dowry-harassment, Case, Hosdurg, Police, Mavungal, Dowry complaint; Case against husband and family.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia