ഒമ്പത് വര്‍ഷമായി സ്ത്രീധന പീഡനം; ഭര്‍ത്താവിനെതിരെ കേസ്
Jun 15, 2016, 13:00 IST
ആദൂര്‍: (www.kasargodvartha.com 22.06.2016) സ്ത്രീധനമായി നല്‍കിയ സ്വര്‍ണത്തില്‍ അഞ്ച് പവന്‍ കുറഞ്ഞതിന്റെ പേരില്‍ യുവതിയെ ഒമ്പത് വര്‍ഷക്കാലമായി ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി പരാതി. മുളിയാര്‍ മുല്ലച്ചേരിയടുക്കത്തെ ബെണ്ടിച്ചാല്‍ ഇസ്മാഈലിന്റെ ഭാര്യ ജമീല(27)യാണ് പരാതിക്കാരി. സംഭവത്തില്‍ ഇസ്മാഈലിനെതിരെ ആദൂര്‍ പോലീസ് കേസെടുത്തു.
ഒമ്പത് വര്‍ഷം മുമ്പാണ് ഇസ്മാഈല്‍ ജമീലയെ വിവാഹം ചെയ്തത്. വിവാഹ വേളയില്‍ ജമീലയുടെ വീട്ടുകാര്‍ 20 പവന്‍ സ്വര്‍ണം സ്ത്രീധനമായി വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും 15 പവന്‍ സ്വര്‍ണമാണ് നല്‍കിയത്. ബാക്കി അഞ്ച് പവന്‍ സ്വര്‍ണത്തിന് വേണ്ടി വിവാഹശേഷം ജമീലയെ ഇസ്മാഈല്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് ആദൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പീഡനം അസഹ്യമായതോടെ ജമീല സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. മാരകായുധങ്ങള്‍ കൊണ്ട് ദേഹം മുഴുവന്‍ മുറിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ ബോധിപ്പിച്ചു. ഈ ബന്ധത്തില്‍ രണ്ടരവയസുള്ള കുട്ടിയുണ്ട്. മൃഗീയമായി മര്‍ദിച്ച്് വീട്ടില്‍ പൂട്ടിയിട്ടാണ് ഇസ്മാഈല്‍ പലപ്പോഴും സ്ഥലം വിടാറുള്ളത്. കഴിഞ്ഞയാഴ്ച പതിനായിരം രൂപ വീട്ടുകാരോട് വാങ്ങി വരണമെന്നാവശ്യപ്പെട്ട് ജമീലയെ ബന്ധുവീട്ടിലേക്ക് അയക്കുകയായിരുന്നു. ഇവിടെ വച്ചാണ് ഞെട്ടിപ്പിക്കുന്ന പീഡന വിവരങ്ങള്‍ പുറത്ത് വന്നത്. പിന്നീട് ആദൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords : Molestation, Complaint, Case, Police, Kasaragod, Adhur, Husband, Ismail.