city-gold-ad-for-blogger
Aster MIMS 10/10/2023

റിയാസ് മൗലവി വധക്കേസിലടക്കമുള്ള അന്വേഷണമികവ്; ഇരട്ട നേട്ടവുമായി ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍

നീലേശ്വരം: (www.kasargodvartha.com 11.12.2018) സംസ്ഥാന പൊലീസ് മേധാവിയുടെ 2017 വര്‍ഷത്തെ ഡിറ്റക്ടീവ് എക്സലന്‍സിനുള്ള ബാഡ്ജ് ഓഫ് ഹോണര്‍ കോഴിക്കോട് ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നീലേശ്വരം പുതുക്കൈ സ്വദേശി എം വി അനില്‍കുമാറിന്. ഒരു വര്‍ഷം തന്നെ രണ്ട് ബാഡ്ജ് ഓഫ് ഓണര്‍ പുരസക്കാരം ലഭിക്കുക എന്ന അപൂര്‍വ നേട്ടത്തിനാണ് അനില്‍കുമാര്‍ ഉടമയായത്.
റിയാസ് മൗലവി വധക്കേസിലടക്കമുള്ള അന്വേഷണമികവ്; ഇരട്ട നേട്ടവുമായി ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍

ക്രൈംബ്രാഞ്ചില്‍ ജോലി ചെയ്തു വരവേ പിടികിട്ടാപുള്ളിയായി വിവിധ കോടതികളാല്‍ പ്രഖ്യാപിക്കപ്പെട്ടതും, 20 വര്‍ഷത്തിന് മുകളില്‍ ഒളിവില്‍ കഴിഞ്ഞ് വരുന്നവരുമായ നാല് പ്രതികളെ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റു ചെയ്തതിനും കള്ളനോട്ട് കേസില്‍ ഉള്‍പ്പെട്ട് ഏഴു വര്‍ഷം ശിക്ഷിക്കപ്പെട്ട ശേഷം അപ്പീല്‍ കാലയളവില്‍ ഒളിവില്‍ പോയ കുറ്റവാളിയെ നീണ്ട 20 വര്‍ഷത്തിനുശേഷം കൊല്ലത്തു വെച്ച് അറസ്റ്റു ചെയ്തതുമായ കുറ്റാന്വേഷണ മികവിനാണ് ഒന്നാമത്തെ ബാഡ്ജ് ഓഫ് ഹോണര്‍.

കാസര്‍കോട്ടെ ഞെട്ടിച്ച റിയാസ് മൗലവി വധക്കേസിലെ അന്വേഷണ മികവിനാണ് രണ്ടാമത്തെ ബാഡ്ജ് ഓഫ് ഹോണര്‍. കണ്ണൂര്‍ ടൗണ്‍, ധര്‍മ്മടം, ബേക്കല്‍ എന്നീ സ്റ്റേഷനുകളില്‍ സബ് ഇന്‍സ്പെക്ടറായും, കണ്ണൂര്‍, തലശേരി, വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായും സേവനമനുഷഠിച്ച അനില്‍കുമാര്‍, വി രാമന്‍- കെ.വി. ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: സുജയ. മക്കള്‍: കൃഷ്ണഗോവിന്ദ്, ബാലമുരളി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Nileshwaram, Crime Branch CI, Kasaragod, News, Investigation, Police, Double Badge of honor for Crime branch Circle Inspector Anil Kumar
   < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL