city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ഇരകളെ ഇനിയും കഷ്ടപ്പെടുത്തരുത്: പാളയം ഇമാം

 എന്‍ഡോസള്‍ഫാന്‍ ഇരകളെ ഇനിയും കഷ്ടപ്പെടുത്തരുത്: പാളയം ഇമാം
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ഇനിയും സമരങ്ങളിലേക്കും ദുരന്തങ്ങളിലേക്കും തള്ളിവിടാതെ സര്‍ക്കാര്‍ അവരോട് കരുണകാണിക്കണമെന്ന് പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട അഭിപ്രായപ്പെട്ടു. കാസര്‍കോട്ടെ സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം നീതിക്ക് വേണ്ടിയുള്ള ഈ സമരത്തിന് തന്റെ പിന്തുണ അദ്ദേഹം അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ തൃശ്ശൂര്‍ കിരാലൂരിലെ സല്‍സബീല്‍ ഗ്രീന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സമരപന്തലിലെത്തി വൈകുന്നേരംവരെ ഉപവാസം അനുഷ്ഠിച്ചു. എ.എം. സൈനബ, പി.ടി.എം. ഹുസൈന്‍ എന്നീ അധ്യാപകരുടെ നേതൃത്വത്തില്‍ 30 കുട്ടികളാണ് എത്തിയത്. അഖില്‍ കൃഷ്ണ, അഥീന, ഫാത്വിമ, ദിയാ മുംതാസ് എന്നിവര്‍ നേതൃത്വം നല്‍കി.

പെരിയ അംബേദ്ക്കര്‍ കോളജിലെ 50 ഓളം വിദ്യാര്‍ത്ഥികളും കാസര്‍കോട് ഗവണ്‍മെന്റ് കോളജ് വിദ്യാര്‍ത്ഥികളും സമരപന്തലിലെത്തി. ജമാഅത്തെ ഇസ്ലാമി നേതാക്കളായ അഷ്‌റഫ് ബായാര്‍, ബി.കെ. മുഹമ്മദ് കുഞ്ഞി എന്നിവര്‍ പന്തലിലെത്തി. നിരാഹാരം അനുഷ്ഠിച്ചുവന്നിരുന്ന എ. മോഹന്‍കുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയതിനെതുടര്‍ന്ന് സമരപന്തലില്‍ പരിസ്ഥിതി പ്രവര്‍ത്തക ആശാ ഹരി 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു.

 എന്‍ഡോസള്‍ഫാന്‍ ഇരകളെ ഇനിയും കഷ്ടപ്പെടുത്തരുത്: പാളയം ഇമാംബുധനാഴ്ച വൈകിട്ട് ആശ, ഉപവാസം അവസാനിപ്പിക്കുകയും 90 വയസുള്ള നാരായണപിള്ള, ഗ്രോവാസു, മോയിന്‍ ബാപ്പു എന്നിവര്‍ ഉപവാസം ആരംഭിക്കുകയും ചെയ്യും. മോഹന്‍കുമാര്‍ ആശുപത്രിയിലും നിരാഹാരസമരം തുടരുകയാണ്. 21ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ചയില്‍ സമരസമിതിയെ പ്രതിനിധീകരിച്ച് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ടി. ശോഭന, മുനീസ അമ്പലത്തറ, അംബികാസുതന്‍ മാങ്ങാട് എം. സുല്‍ഫത്ത് എന്നിവര്‍ പങ്കെടുക്കും.

Keywords: Palayama Imam, Moulavi Jamaludeen Mankada, Endosulfan, Strike, Kasaragod, Kerala, Government, Chief Minister, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia