city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹയര്‍സെക്കന്‍ഡറിയെ ഡി പി ഐ യില്‍ ലയിപ്പിക്കരുതെന്നു എച്ച് എസ് എസ് ടി എ

നീലേശ്വരം: (www.kasargodvartha.com 05.02.2017) ഹയര്‍സെക്കന്‍ഡറിയെ ഡി പി ഐ യില്‍ ലയിപ്പിക്കരുതെന്നു ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (എച്ച് എസ് എസ് ടി എ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

ഈ നീക്കം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന മേഖലയുടെ ഗുണനിലവാര തകര്‍ച്ചയ്ക്കു കാരണമാകുമെന്നു യോഗം വിലയിരുത്തി. നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ ശക്തമായ സമരത്തിനു നേതൃത്വം നല്‍കാനും സമ്മേളനത്തില്‍ തീരുമാനിച്ചു. ജൂനിയര്‍ - സീനിയര്‍ പ്രശ്‌നം, പ്രിന്‍സിപ്പല്‍ പ്രമോഷന്‍, ജോലിഭാരം തുടങ്ങിയ വിഷയങ്ങള്‍ക്കു പരിഹാരം, ഗുണമേന്മ ഉറപ്പാക്കിക്കൊണ്ടുള്ള അധ്യാപക പരിശീലനം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

ഹയര്‍സെക്കന്‍ഡറിയെ ഡി പി ഐ യില്‍ ലയിപ്പിക്കരുതെന്നു എച്ച് എസ് എസ് ടി എ

ഹയര്‍സെക്കന്‍ഡറിയെ ഡി പി ഐ യില്‍ ലയിപ്പിക്കരുതെന്നു എച്ച് എസ് എസ് ടി എ

അധ്യാപക പരിശീലനത്തിലും മോണിറ്ററിങ്ങിലും ഒരു വിഭാഗത്തെ മാത്രം ഉള്‍പ്പെടുത്തി ഇവയെല്ലാം പ്രഹസനമാക്കുന്ന ഡയറക്ടറേറ്റിന്റെയും എസ് സി ഇ ആര്‍ ടി യുടെയും നടപടികള്‍ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികളായി എം രാധാകൃഷ്ണന്‍ (പ്രസിഡന്റ്), ഡോ. സാബുജി വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), ആര്‍ മണികണ്ഠന്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്), ആര്‍ രാജീവന്‍ (ട്രഷറര്‍).

Keywords: Kasaragod, Kerala, Nileshwaram, Teachers, Training, DPI, HSSTA, Higher Secondary school Teachers Association, Principal promotion, Teachrs Training, State Conferance, Don't compine Higher Secondary with DPI; HSSTA State Conferance

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia