മൊഗ്രാല്‍ പുത്തൂരില്‍ നായപ്പട: 10 ആടുകളെ കൊന്നുതിന്നു
Jan 2, 2013, 20:30 IST
കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ബള്ളീര്‍ പ്രദേശങ്ങളില്‍ പട്ടിപ്പട ഭീതിപരത്തുന്നു. ഒരാഴ്ചയ്ക്കകം പ്രദേശത്തെ പത്തോളം ആടുകളെ പട്ടികള്‍ കടിച്ചുകൊന്നു. ബുധനാഴ്ച ബള്ളീരിലെ ഹാരിസിന്റെ ആടിനെ ആറ് നായിക്കള് ചേര്‍ന്ന് കടിച്ച് കൊല്ലുകയായിരുന്നു. വഴിയാത്രക്കാര്‍ക്കും നായ്ക്കള്‍ ഭീതിവിതക്കുന്നു. നായ്ക്കളെ ഭയന്ന് സ്കൂള്‍-മദ്രസാ വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളിലേക്ക് പോകാന്‍ മടിക്കുന്നു.
കൂട്ടമായി സഞ്ചരിക്കുന്ന പട്ടികളില്‍ ചിലതിന് പേയുടെ ലക്ഷണമുള്ളതായി സംശയമുണ്ട്. നായ്ക്കളെ നശിപ്പിക്കാന്‍ അതികൃധര്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Keywords: Goat, Mogral puthur, Dog, Students, Kasaragod, Kerala, Malayalam News, Kasaragod News, Mogral News.