city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നായ്ക്കളുടെ പരാക്രമം വാഹനങ്ങളോടും, ജനറല്‍ ആശുപത്രിയില്‍ ബൈക്കിന്റെ സീറ്റ് കടിച്ചു കീറി

കാസര്‍കോട്: (www.kasargodvartha.com 14.06.2014) മനുഷ്യരേയും വളര്‍ത്തുമൃഗങ്ങളേയും കടിച്ചു കീറിയതു പോരാതെ തെരുവു പട്ടികള്‍ വാഹനങ്ങളുടെ നേരേയും പരാക്രമം കാട്ടുന്നു. ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട ഒരു ബൈക്കിന്റെ സീറ്റ് നായ കടിച്ചു കീറി. നേരത്തെ ഒരു ഓട്ടോയുടെ സീറ്റും നായയുടെ പല്ലിന് ഇരയായിരുന്നു.

നെല്ലിക്കുന്നില്‍ ഈയിടെ മൂന്നു ആടുകളെ നായ കടിച്ചു കൊന്നിരുന്നു. അടുത്ത കാലത്തായി സ്‌കൂള്‍-മദ്രസ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് തെരുവു പട്ടികളുടെ കടിയേറ്റിരുന്നു.

കാസര്‍കോട് നഗരത്തിലടക്കം ജില്ലയുടെ പല ഭാഗത്തും പട്ടി ശല്യം പെരുകിയിരിക്കുകയാണ്. ജനറല്‍ ആശുപത്രി പരിസരം തെരുവു പട്ടികളുടെ താവളമായിരിക്കുകയാണ്.

നായ്ക്കളുടെ പരാക്രമം വാഹനങ്ങളോടും, ജനറല്‍ ആശുപത്രിയില്‍ ബൈക്കിന്റെ സീറ്റ് കടിച്ചു കീറി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മുന്‍ കാമുകന്‍ വാങ്കഡെയില്‍ വെച്ച് മാനഭംഗപ്പെടുത്തിയെന്ന് പ്രീതി സിന്റ
Keywords: Kasaragod, Animal, Street dog, General-hospital, Bike, Vehicle, Seat, Peoples, Compound, Auto Rickshaw, Nellikkunnu, School, Madrasa, Students, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia