കിണറ്റില്‍ വീണ നായയെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്‌സിന് വകുപ്പില്ല, പഞ്ചായത്ത് കൈമലര്‍ത്തി; ഒടുവില്‍ രവിയും ഇസ്ഹാഖും രക്ഷകരായി
Dec 31, 2015, 15:01 IST
വിദ്യാനഗര്‍: (www.kasargodvartha.com 31/12/2015) കിണറ്റില്‍ വീണ നായയെ രക്ഷിക്കാന്‍ വകുപ്പില്ലെന്ന് ഫയര്‍ഫോഴ്‌സും പഞ്ചായത്തും. ഒടുവില്‍ നായയെ രക്ഷിക്കാന്‍ യാതൊരു സുരക്ഷാ മുന്‍കരുതലുമില്ലാതെ നാട്ടുകാരായ യുവാക്കള്‍ രംഗത്തിറങ്ങി നായയെ രക്ഷിച്ചു. കാസര്‍കോട് ടൗണിലെ വ്യാപാരിയും നായന്മാര്‍മൂല സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം താമസക്കാരനുമായ ഹസൈനാറിന്റെ വീട്ടിലെ കിണറ്റിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ നായ വീണത്.
ആള്‍മറയുള്ള കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു നോക്കിയപ്പോഴാണ് കിണറ്റില്‍ നായ വീണതായി കണ്ടത്. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചെങ്കിലും നായയെ രക്ഷപ്പെടുത്താന്‍ വകുപ്പില്ലെന്ന് പറഞ്ഞ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കയ്യൊഴിഞ്ഞു. രാവിലെ വീണ്ടും ഫയര്‍ഫോഴ്‌സിനെ ബന്ധപ്പെട്ടപ്പോഴും അവര്‍ മുന്‍ നിലപാട് ആവര്‍ത്തിച്ചു. പോലീസിന്റെയോ, പഞ്ചായത്തിന്റെയോ സഹായം തേടാനാണ് ഫയര്‍ഫോഴ്‌സ് നിര്‍ദേശിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ അവരും തങ്ങള്‍ക്ക് ഇതിന് വഴിയില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു. ഇതിനിടയില്‍ നായ അവശനായതോടെ നായന്മാര്‍മൂലയിലെ രവിയും, ഇസ്ഹാഖും സാഹസികമായി നായയെ രക്ഷപ്പെടുത്തുകയായിരുന്നു.
മനുഷ്യരുടെയും, കന്നുകാലികളുടെയും ജീവന്‍ രക്ഷിക്കാന്‍ മാത്രമേ ഫയര്‍ഫോഴ്‌സ് പോകേണ്ടതുള്ളൂവെന്ന് 2015 ഒക്ടോബര്‍ ഒന്നിന് ഫയര്‍ഫോഴ്‌സ് കമാന്‍ഡന്റ് എല്ലാ ഫയര്‍ സ്റ്റേഷനുകള്‍ക്കും നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കുന്നുള്ളതായി ഇതേകുറിച്ച് ചോദിച്ചപ്പോള്‍ കാസര്‍കോട് ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് കാസര്‍കോട് നഗരത്തില്‍ കിണറ്റില്‍ വീണ വളര്‍ത്തു നായയെ രക്ഷിക്കാന്‍ വീട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പോയ ഫയര്‍ഫോഴ്‌സ് സംഘത്തിലെ ഫയര്‍മാന്‍ ദിലീപിനെ നായ കടിച്ചു കീറിയിരുന്നു.
ഈ സംഭവത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിലീപ് തനിക്ക് ഇക്കാരണത്താല്‍ അവധി അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ പട്ടിയെ രക്ഷിക്കാന്‍ പോയതിന് ഉന്നതങ്ങളില്‍ നിന്നും വിശദീകരണം ചോദിച്ചതായും, പ്രയാസം നേരിടേണ്ടി വരികയും ചെയ്തിരുന്നതായി ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറയുന്നു.
കുടിവെള്ളം മുട്ടുമെന്ന ഘട്ടമുണ്ടായാല്‍ പോലും തങ്ങള്‍ക്ക് കിണറ്റില്‍ വീണ ജന്തുക്കളെ രക്ഷിക്കാനുള്ള വകുപ്പില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
Keywords : Kasaragod, Vidya Nagar, Youth, Dog, Well, Fire Force, Police, Panchayath, Ravi, Ishaq.

Posted by KasaragodVartha Updates on Thursday, 31 December 2015