മുയലുകളെയും കോഴികളെയും നായ്ക്കള്‍ കടിച്ചുകൊന്നു
Aug 11, 2012, 00:45 IST
മടിക്കൈ: കൂട് പൊളിച്ച് അകത്ത് കടന്ന നായ്ക്കള്‍ ഗര്‍ഭിണികളായ നാല് മുയലുകളെയും മൂന്ന് പൂവന്‍ കോഴികളെയും കടിച്ചു കീറിക്കൊന്നു. കാഞ്ഞിരപ്പൊയില്‍ വണ്ണാത്തിക്കാനത്തെ സുധാകരന്റെ മുയലുകളെയും കോഴികളെയുമാണ് നായ്ക്കള്‍ കടിച്ചു കൊന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
പുളിയനടുക്കം കോളനിയിലെ കുഞ്ഞിരാമന്റെ നായ്ക്കളാണ് മുയലുകളുടെയും കോഴികളുടെയും കൂടുകള്‍ തകര്‍ത്ത് ഇവയെ കടിച്ചു കൊന്നത്. മുയലുകളുടെയും കോഴികളുടെയും കരച്ചില്‍ കേട്ട് സുധാകരനും വീട്ടുകാരും എത്തിയപ്പോഴാണ് നായ്ക്കളുടെ ആക്രമണം ശ്രദ്ധയില്‍പ്പെട്ടത്.
സംഭവം നേരില്‍ കണ്ട സുധാകരന്റെ ഒമ്പതു വയസ്സുള്ള മകന്‍ സനിത്ത് തളര്‍ന്നു വീണു. പനി ബാധിച്ച് സനിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ ഭാഗത്ത് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ജനജീവിതത്തിനും വളര്‍ത്തു മൃഗങ്ങള്‍ക്കും നായ്ക്കള്‍ ഭീഷണിയായി മാറിയിട്ടുണ്ട്.

Keywords: Rabbit, Cock, Kill, Dog, Madikai, Kasaragod.