city-gold-ad-for-blogger

നായ കടിയേറ്റ് ചികിത്സയിലായിരുന്ന 10 വയസ്സുകാരനെ അതേ നായ വീണ്ടും കടിച്ചു

കാസര്‍കോട്: (www.kasargodvartha.com 31.05.2014) കടിച്ച നായ ചികിത്സ കഴിഞ്ഞെത്തിയ 10 വയസുകാരനെ കൂട് പൊളിച്ച് വന്ന് വീണ്ടും കടിച്ചു പരിക്കേല്‍പ്പിച്ചു. സീതാഗോളി പള്ളത്തടുക്കയിലെ രാഘവന്റെ മകന്‍ ശ്രീജിത്തിനെ(10)യാണ് വളര്‍ത്തുനായ ആക്രമിച്ചത്.

വെള്ളിയാഴ്ച രാത്രി വീട്ടില്‍വെച്ച് കൈക്ക് നായ കടിച്ച ശ്രീജിത്തിനെ രാത്രി തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പട്ടിയെ കൂട്ടിലടക്കുകയും ചെയ്തിരുന്നു. രാവിലെ കുത്തിവെപ്പ് നടത്തി ആശുപത്രിയില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തിയ ശ്രീജിത്തിനെ വളര്‍ത്തുനായ കൂട് പൊളിച്ച് വന്ന് വീണ്ടും കടിക്കുകയായിരുന്നു.

കുട്ടിയുടെ കീഴ് ചുണ്ടിനാണ് പട്ടികടിച്ചത്. ഇതേതുടര്‍ന്ന് വീണ്ടും കുട്ടിയെ കാസര്‍കോട് ജനറല്‍ ആശപത്രിയില്‍ പ്രവേശിപ്പിച്ചു.

നായ കടിയേറ്റ് ചികിത്സയിലായിരുന്ന 10 വയസ്സുകാരനെ അതേ നായ വീണ്ടും കടിച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ കാണാന്‍ ദീപിക ദുബൈയിലെത്തി
Keywords:  Kasaragod, Dog bite, Student, Child, Dog, Seethangoli, General-hospital, hospital, Dog bites 10 year old student.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia