പട്ടിയുടെ കടിയേറ്റ ആറുവയസുകാരി ആശുപത്രിയില്‍
Mar 18, 2013, 12:40 IST

കാസര്‍കോട്: പട്ടിയുടെ കടിയേറ്റ് ദേഹമാസകലം പരിക്കേറ്റ് ആറുവയസുകാരിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാന്യ യു.പി. സ്‌കൂളിലെ ഒന്നാംതരം വിദ്യാര്‍ത്ഥിനിയും കുണ്ടംകുഴിയിലെ അസ്‌ലമിന്റെ മകളുമായ റഫാനയ്ക്കാണ് പട്ടിയുടെ കടിയേറ്റത്.
ഞായറാഴ്ച സ്‌കൂളിനടുത്ത് വെച്ചാണ് പട്ടിയുടെ കടിയേറ്റത്. മുഖത്തും തലയ്ക്കും കൈകാലുകള്‍ക്കും മറ്റും പരിക്കേറ്റ റഫാനയുടെ സ്ഥിതി വളരെ ദയനീയമാണ്. മാന്യയിലും പരിസരത്തും പട്ടിശല്യം രൂക്ഷമാണ്. നിരവധി പേര്‍ക്ക് ഇതിനകം പട്ടിയുടെ കടിയേറ്റിട്ടുണ്ട്.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News,Daughter-love, Dog bite, Girl, Hospital, Kasaragod, School, Kerala.