എട്ടു വയസുകാരിയടക്കം മൂന്നു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
Sep 28, 2015, 18:17 IST
കാസര്‍കോട്: (www.kasargodvartha.com 28/09/2015) എട്ടു വയസുകാരിയടക്കം മൂന്നു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. അടുക്കത്ത്ബയലിലെ സമീറിന്റെ മകളും ജി യു പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ഷംന (എട്ട്), അടുക്കത്ത്ബയലിലെ അസ്മ ബീവി (40), ഷാഫി (50) എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.
ഷംനയുടെ കൈക്കും മുഖത്തുമാണ് പരിക്ക്. മറ്റുള്ളവരുടെ കൈയും കാലിനും കടിയേറ്റു. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. വീടിന് മുന്‍വശം നില്‍ക്കുകയായിരുന്ന ഷംനയുടെ നിലവിളികേട്ടെത്തിയ അസ്മ ബീവിക്കും ഷാഫിക്കും നായയെ ഓടിക്കുന്നതിനിടയിലാണ് കടിയേറ്റത്.

Keywords : Kasaragod, Child, Girl, Dog bite, Injured, Hospital, Student, Shamna, Shafi, Asma Beevi.