സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികള്‍ക്കു നേരെ തെരുവുനായയുടെ പരാക്രമം; കടിയേറ്റ രണ്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍, സ്ത്രീക്കും നായയുടെ കടിയേറ്റു
Jun 26, 2018, 12:12 IST
പുത്തിഗെ: (www.kasargodvartha.com 26.06.2018) സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികള്‍ക്കു നേരെ തെരുവുനായയുടെ പരാക്രമം. കടിയേറ്റ രണ്ട് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീക്കും നായയുടെ കടിയേറ്റു. പുത്തിഗെ ഊജംപദവിലെ ഹസൈനാറിന്റെ മകന്‍ അഹ് മദ് ഹാഷിം(13), അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുല്‍ സഅദ് (ഒമ്പത്), പൊന്നങ്കളയിലെ ആഇശ (39) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇവരെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈത്തണ്ടയിലാണ് മൂവര്‍ക്കും നായയുടെ കടിയേറ്റത്. പുത്തിഗെ മുഹിമ്മാത്ത് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് സഅദ്. സൂരംബയല്‍ ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഹാഷിം. സ്‌കൂള്‍വിട്ട ശേഷം മുഗുറോഡ് വരെ സ്വകാര്യ ബസിലാണ് കുട്ടികള്‍ വന്നത്. ഇവിടെ ഇറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് നായയുടെ ആക്രമണമുണ്ടായത്. പേടിച്ച് നിലവിളിച്ച കുട്ടികളെ പരിസരവാസികളെത്തിയാണ് രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Keywords: Kasaragod, Kerala, news, puthige, hospital, Injured, Dog, Dog bite, Kumbala, Dog bite; 3 including students hospitalized
< !- START disable copy paste -->